'ഞാൻ ചാനൽ ചർച്ചയിലൂടെ നേതാവായ ആളല്ല; ചിലർക്ക് വളരും മുൻപ് വലുതാകണം'; സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

'വേണമെങ്കില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സന്ദീപ് വാര്യരെ തനിക്ക് തടയാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്തില്ല'

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. താന്‍ സോഷ്യല്‍ മീഡിയയിലൂടെയോ ചാനല്‍ചര്‍ച്ചയിലൂടെയോ നേതാവായ ആളല്ല. ബൂത്തില്‍ കൊടി കെട്ടി, താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന ആളാണ്. ചിലര്‍ക്ക് വളരും മുന്‍പ് വലുതാകണമന്ന് തോന്നിയാല്‍ ഒന്നും പറയാനില്ലെന്നും സി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍ പറഞ്ഞു.

Also Read:

Kerala
'വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് എല്ലാവരും പുറത്തിറങ്ങണം'; വിഷ്ണുനാഥും നവാസും റിപ്പോർട്ടർ മെഗാലൈവത്തോണിൽ

വേണമെങ്കില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സന്ദീപ് വാര്യരെ തനിക്ക് തടയാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്തില്ല. തൃശൂര്‍, പാലക്കാട്, മലപ്പുറം മണ്ഡലങ്ങളുടെ ചുമതല തനിക്കാണ്. യുവതലമുറകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ പോയതുകൊണ്ട് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒരിലപോലും അനങ്ങിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സന്ദീപിനുള്ള മറുപടിയായിരിക്കും. സന്ദീപ് പോയത് തങ്ങള്‍ക്ക് ഒരു പ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ രാഹുല്‍ ഗാന്ധിയെ തെറി പറഞ്ഞ ആളാണ് സന്ദീപ്. അയാളെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

Also Read:

Kerala
'തൃശൂരില്‍ സംഭവിച്ചത് പാലക്കാട് ആവര്‍ത്തിക്കും'; റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍ പി കെ കൃഷ്ണദാസ്

പാലക്കാട്ടിലെ യഥാര്‍ത്ഥ മതേതര പാര്‍ട്ടിയേതാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ കുറിതൊട്ടിട്ടാണ് താന്‍ എല്ലാ ന്യൂനപക്ഷക്കാര്‍ക്കിടയിലും പോകുന്നത്. ജനങ്ങള്‍ക്ക് തന്നെ അറിയാം. വടക്കന്തറയിലും മൂത്താന്തറയിലും പോകുമ്പോള്‍ കുറി തൊടുകയും ആ രണ്ടിടങ്ങള്‍ കഴിയുമ്പോള്‍ കുറി മായ്ക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ചും ജനങ്ങള്‍ക്കറിയാം. മൂത്താന്തറയുമായി സന്ദീപിന് ഒരു ബന്ധവുമില്ലെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- palakkad nda candidate c krishnakumar against sandeep varier

To advertise here,contact us