'രമേശ് ചെന്നിത്തല അന്തസ്സുള്ള പ്രതിപക്ഷനേതാവ്, സതീശൻ വെറും അഡ്ജസ്റ്റ്‌മെന്റ്'; വിമർശനവുമായി കെ സുരേന്ദ്രൻ

തിരഞ്ഞെടുപ്പിൽ തോറ്റാൽ വി ഡി സതീശൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു സുരേന്ദ്രന്റെ വിമർശനം

പാലക്കാട്: രമേശ് ചെന്നിത്തലയെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രമേശ് ചെന്നിത്തല നല്ല അന്തസുള്ള നേതാവെന്നും വി ഡി സതീശൻ വെറും അഡ്ജസ്റ്റ്മെന്റ് ആണെന്നും സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ വി ഡി സതീശൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു സുരേന്ദ്രന്റെ വിമർശനം.

മുനമ്പം വിഷയത്തിൽ ലീഗ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ ചർച്ച സുരേന്ദ്രൻ തള്ളിക്കളയുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലാണ് ചർച്ചയെന്നും ഇത് ആളുകളെ കബളിപ്പിക്കലാണെന്നും പറഞ്ഞ സുരേന്ദ്രൻ ദുരുദ്ദേശത്തോടെ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ നീക്കമാണിതെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് ലീഗ് ചർച്ച നടത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു.

Also Read:

Kerala
വിജയലക്ഷ്മിയുടെ കൊലപാതകം: മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍

പാലക്കാട് ഇരട്ടവോട്ട് ചേർത്തത് എൽഡിഎഫ് ആണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതിനായി ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് മന്ത്രി എംബി രാജേഷാണ്. ഇരട്ട വോട്ട് ചേർത്തത് എൽഡിഎഫ് ഗവൺമെൻ്റിൻ്റെ സഹായത്തോടു കൂടിയാണെന്നും വോട്ട് തടയുമെന്ന പ്രസ്താവന എന്താകുമെന്ന് നാളെ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കളിയാക്കാനും സുരേന്ദ്രൻ മറന്നില്ല. സന്ദീപിന് എല്ലാ ആശംസകളും നേർന്ന് വിട്ടതാണെന്നും നന്നായി വരട്ടെയെന്നുമായിരുന്നു സുരേന്ദ്രന്റെ പരിഹാസം. തൻ നല്ലരീതിയിൽ ലാൽ സലാം പറഞ്ഞതെന്നും 23 കഴിഞ്ഞിട്ട് ബാക്കി പറയാമെന്നും അതാണ് ഒരു രസമെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlights: K Surendran against VD Satheesan and Sandeep Varier

To advertise here,contact us