സാന്ദ്ര തോമസിന്റെ പരാതി, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി

നടൻ ഷെയിൻ നിഗവുമായി സംഘടനക്ക് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സാന്ദ്ര തോമസിന്റെ പരാതിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പിന്തുണ ലഭിച്ചില്ല എന്നത് സാന്ദ്ര തോമസിന്റെ ആരോപണം മാത്രമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ട്. സാന്ദ്ര വന്ന കമ്മറ്റിയിൽ പങ്കെടുത്തു എന്നതിനാലാണ് പൊലീസ് വിളിപ്പിച്ചത്. ഒപ്പം കമ്മിറ്റിയിൽ പങ്കെടുത്ത 21 പേരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. വിജയിച്ച സിനിമ വരുമ്പോൾ നിർമാതാവിന് സന്തോഷം ഉണ്ടാകും പക്ഷെ സാന്ദ്രയുടെ അടുപ്പിച്ചുള്ള സിനിമകൾ വേണ്ട രീതിയിൽ ഓടിയിരുന്നില്ല. അഭിപ്രായം ഉള്ള സിനിമ മാത്രമേ തീയറ്ററുകൾ ഓടിക്കൂ. വേറൊരാൾ നിർമ്മിക്കുന്ന സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുമ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അതിൽ പ്രസക്തിയില്ല. നടൻ ഷെയിൻ നിഗവുമായി സംഘടനക്ക് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Also Read:

Entertainment News
'മോഹൻലാലും മമ്മൂട്ടിയുമാണ് പവർ ഗ്രൂപ്പെന്ന് അറിയാത്തവർ ആരാണ് എന്നാണ് അദ്ദേഹം ചോദിച്ചത്': സാന്ദ്ര തോമസ്

കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് അവരെ പുറത്താക്കിയത്.

Also Read:

Entertainment News
സിനിമകൾ പൊട്ടിയിട്ടും സൂപ്പർതാരങ്ങളുടെ ഡേറ്റ് വീണ്ടും കിട്ടുന്നതെങ്ങനെയാണ്?; B ഉണ്ണികൃഷ്ണനെതിരെ സാന്ദ്ര തോമസ്

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നുമാണ് നടപടിക്ക് പിന്നാലെ സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്റെ പരാതിക്ക് കാരണം ലൈംഗികച്ചുവയോടെ സംസാരിച്ചതാണെന്നും സാന്ദ്ര ആരോപിച്ചു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു സാന്ദ്രയുടെ പരാതി.

Content Highlights: Listin Stephen questioned over Producer Sandra Thomas complaint

To advertise here,contact us