ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു: പി എ മുഹമ്മദ്‌ റിയാസ്

'ഇതുവരെ നടത്തിയ വർഗീയ പ്രസംഗങ്ങളെ സന്ദീപ് വാര്യർ തള്ളിപറയും എന്നാണ് കരുതിയത്. എന്നാൽ ഇടതു പക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്യുന്നത്'

കൊച്ചി: പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും വീണു കിടക്കുന്ന ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

'ഇതുവരെ നടത്തിയ വർഗീയ പ്രസംഗങ്ങളെ സന്ദീപ് വാര്യർ തള്ളിപ്പറയും എന്നാണ് കരുതിയത്. എന്നാൽ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്യുന്നത്. ഇതുവരെ ബിജെപിയിൽ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിച്ചു. ഇപ്പോൾ കോൺഗ്രസിൽ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നു', റിയാസ് പറഞ്ഞു.

ആർഎസ്എസ് രാഷ്ട്രീയം ബിജെപിയിലൂടെ മാത്രമല്ല പറയാൻ ശ്രമിക്കുന്നതെന്നും, അതിന് കോൺഗ്രസിനേയും ലീഗിനെയും ഉപയോഗിക്കുകയാണെന്നും റിയാസ് ആരോപിച്ചു.

Also Read:

Kerala
'കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻ'; എൽഡിഎഫിന്റെ പത്രപരസ്യത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

സീപ്ലെയിൻ പദ്ധതി: ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കും

സീപ്ലെയിൻ പദ്ധതിയിൽ സർക്കാർ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി കമ്പനികൾ സീപ്ലെയിൻ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സ്വാഭാവികമാണ്. ഡാമുകൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചന, മത്സ്യബന്ധനത്തെ ഇത് തടസപ്പെടുത്തില്ലെന്നും റിയാസ് പറഞ്ഞു. ഇതോടൊപ്പം മുനമ്പത്ത് നിന്ന് ആരെയും ആരും കുടിയൊഴിപ്പിക്കില്ല എന്നും വർഗീയ ധ്രുവീകരണത്തിന് പലരും ശ്രമിക്കുന്നുണ്ടെന്നും റിയാസ് കൂട്ടിചേർത്തു.

content highlight- Riyas says that the opposition leader is trying to pretend that the BJP is an incident

To advertise here,contact us