വളര്‍ത്തുമുയലിന്റെ കടിയേറ്റതിന് പിന്നാലെ റാബിസ് വാക്‌സിനെടുത്തു; ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു

മറുമരുന്ന് നല്‍കി വാക്‌സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു

ആലപ്പുഴ: റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്.

ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായിരുന്നു. പിന്നീട് മറുമരുന്ന് നല്‍കി വാക്‌സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.

ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlights: Woman who lost her mobility after receiving a rabies vaccine died

To advertise here,contact us