'രാഹുൽ-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയും'; എ കെ ബാലൻ

'സന്ദീപ് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയ വിഷലിപ്തമായ ആരോപണങ്ങൾ അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് കഴുകിയാലും മാറില്ല'

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. രാഹുൽ-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും എങ്ങനെയാണ് ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടെന്നത് പുറത്ത് വന്നിരിക്കുകയാണെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

'സന്ദീപ് വാര്യർ ആർഎസ്എസിൽ നിന്ന് മോചിതനായിട്ടുണ്ടോ? ആർഎസ്എസ് ക്യാംപിന് വിട്ട് കൊടുത്ത ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടി സന്ദീപ് ആരംഭിച്ചോ? താൻ ആർഎസ്എസിന് കൊടുത്ത ഭൂമി തിരികെ വാങ്ങില്ലെന്നാണ് സന്ദീപ് പറഞ്ഞത്. സംഘപരിവാറിന് എതിരെ ശക്തമായ നിലപാടെടുക്കുമോ എന്ന ഒരു ഉറപ്പും സമൂഹത്തിന് ഇതുവരെ സന്ദീപ് കൊടുത്തിട്ടില്ല', എ കെ ബാലൻ പറഞ്ഞു.

Also Read:

Kerala
പരസ്യം ബിജെപിയെ ജയിപ്പിക്കാൻ, സന്ദീപ്‌ വര്യർ പോയതിന് എൽഡിഎഫ് എന്തിനാണ് ഇത്ര കരയുന്നത്?: പി കെ കുഞ്ഞാലിക്കുട്ടി

എങ്ങനെയാണ് ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടെന്നുള്ളതാണ് പുറത്തുവന്നത്. തുടക്കത്തിലെ സരിൻ ഇതേ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അവസാന ഘട്ടത്തിലാണ് അണിയറ രഹസ്യം പുറത്തുവരുന്നത്. അതിൻ്റെ ഭാഗമായാണ് സന്ദീപ് കോൺഗ്രസിലേക്ക് പോയത്. സന്ദീപ് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയ വിഷലിപ്തമായ കാര്യങ്ങൾ അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും മാറില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content highlight- The people in Palakkad will recognize Rahul- Sandeep's conspiracy says AK Balan

To advertise here,contact us