വൈദ്യുതി ബില്ല് അടയ്ക്കാന്‍ അറിയിച്ചു; ഓഫീസിലെത്തി ജീവനക്കാരനെ മര്‍ദിച്ച് ഉപഭോക്താവ്

വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്

മലപ്പുറം; വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് അറിയിച്ച് ഉദ്യോഗസ്ഥനെ ഓഫീസിലെത്തിച്ച് മര്‍ദ്ദിച്ച് ഉപഭോക്താവ്. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലെന്‍മാന്‍ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൈദ്യുതി ബില്ല് അടയ്ക്കാത്തവരുടെ പേരുകള്‍ നോക്കി ഫോണ്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനിടെയാണ് സക്കറിയയുടെ പേര് കണ്ടത്. പിന്നാലെ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പ്രകോപിതനായ ഇായാള്‍ ഓഫീസിലെത്തി ഫോണ്‍ ചെയ്ത ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. മറ്റ് ജീവനക്കാര്‍ ജീവഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തുമാണ് പരിക്കേറ്റത്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.

Content Highlight: House owner attacks officer after he reminds to pay the pending electricity bill

To advertise here,contact us