'അന്വേഷണത്തില്‍ വിശ്വാസമുണ്ട്, മറ്റ് സുഹൃത്തുക്കളെയും ചോദ്യം ചെയ്യണം'; അമ്മുവിന്റെ അച്ഛന്‍

അമ്മുവിന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തിരുന്നു

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി അച്ഛന്‍. മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാം. അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലാണ്, വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മുവിന്റെ കൂട്ടുകാരായ മറ്റ് കുട്ടികളെയും ചോദ്യം ചെയ്യണം. ആരെങ്കിലും സത്യം പറയാതെ ഇരിക്കില്ലല്ലോ.. രാവിലെ വിളിക്കുമ്പോഴൊന്നും മകൾക്ക് പ്രയാസമുള്ളതായി തോന്നിയില്ല. വൈകീട്ട് സഹോദരന് മെസേജും അയച്ചിട്ടുണ്ട്. ഇത് വെച്ചു നോക്കുമ്പോൾ ഹോസ്റ്റൽ പറയുന്ന സമയങ്ങളിൽ വ്യക്തത കുറവുണ്ട്. സ്വന്തമായി ചാടിയതാണെങ്കിൽ ഷീറ്റിൽ തലയടിക്കേണ്ടതായിരുന്നില്ലേയെന്നും അച്ഛൻ ചോദിച്ചു.

അമ്മുവിന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ അഞ്ച് രെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് റിമാന്‍ഡില്‍ വിട്ടത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡില്‍ വിടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് ഗൗരവതരമാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥിനികളെ റിമാന്‍ഡില്‍ വിട്ടത്.

Also Read:

Kerala
മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യരുത്; മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണൽ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

Also Read:

Kerala
'ആരെയും കുടിയൊഴിപ്പിക്കില്ല'; മുനമ്പം പ്രശ്‌നം അന്വേഷിക്കാൻ ജുഡീഷ്യല്‍ കമ്മീഷന്‍

അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ഐ ക്വിറ്റ് എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlight: Ammu's father says they trust in investigation process as accused remanded

To advertise here,contact us