'സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല'; മുകേഷിനെതിരെയുള്ള പരാതിയിൽ നിന്ന് പിന്മാറാൻ നടി

സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്

കൊച്ചി: മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ തീരുമാനിച്ച് പരാതിക്കാരിയായ നടി. സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്.

തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടി മുകേഷിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മുകേഷിന് പുറമെ മണിയൻപിള്ള രാജു, ജയസൂര്യ എന്നിവർക്കെതിരെയും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മുകേഷിന്റെ രാജിയ്ക്കായുള്ള പ്രതിഷേധം പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയകക്ഷികൾ ശക്തമാക്കിയിരുന്നു. എന്നാൽ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു പാർട്ടിയുടെ നിലപാട്.

Content Highlights: Case against mukesh to be withdrawn

To advertise here,contact us