അമ്മുവിന്റെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണവുമായി പൂര്‍വവിദ്യാര്‍ത്ഥിനിയുടെ കുടുംബം

'മകള്‍ക്ക് ടെന്‍ഷന്‍ കാരണം ശ്വാസംമുട്ടല്‍ ആണെന്നും ടീച്ചറോട് പറഞ്ഞു'

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തിന് പിന്നാലെ പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി പൂര്‍വവിദ്യാര്‍ത്ഥിനിയുടെ അമ്മ. തന്റെ മകള്‍ കോളേജില്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ചാണ് അമ്മയുടെ പ്രതികരണം. പ്രധാനപ്പെട്ട റെക്കോര്‍ഡ് ബുക്കില്‍ ടീച്ചറുടെ ഒപ്പ് തന്റെ മകള്‍ ഇട്ടതായി ആരോപിച്ചു. ഇത് സംബന്ധിച്ച് അധ്യാപികയെ വിളിച്ചിരുന്നുവെന്നും അവര്‍ തന്നോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് സംഭവം. വ്യാജ ഒപ്പ് ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നില്‍ വച്ച് ടീച്ചര്‍ തന്റെ മകളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. സംഭവത്തിന് പിന്നാലെ മകള്‍ തന്റെ അടുത്തെത്തി പൊട്ടിക്കരഞ്ഞിരുന്നു. അധ്യാപികയെ വിളിച്ച് സംസാരിച്ചപ്പോള്‍ മകള്‍ അങ്ങനെ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ആരാണ് തന്റെ ഒപ്പിട്ടതെന്ന് അറിയണം എന്നാണ് ടീച്ചര്‍ പ്രതികരിച്ചത്. തന്റെ മകള്‍ക്ക് ടെന്‍ഷന്‍ വന്ന് ശ്വാസംമുട്ടല്‍ ആണെന്നും ടീച്ചറോട് പറഞ്ഞു. അന്ന് എല്ലാ കുട്ടികളുടെയും മുമ്പില്‍ വെച്ച് ചെയ്യാത്ത കാര്യത്തിനാണ് തന്റെ മകളെ ടീച്ചര്‍ അപമാനിച്ചത്. മകളുമായി ആശുപത്രിയില്‍ പോവുകയാണെന്ന് ടീച്ചറോട് പറഞ്ഞു. തിങ്കളാഴ്ച കുട്ടിയോട് വരാന്‍ ടീച്ചര്‍ പറഞ്ഞു. പിന്നീട് ഒപ്പിട്ട് നല്‍കാമെന്നും അറിയിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു.

Also Read:

Kerala
ഭരണഘടനാ പരാമർശം: പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

അതേസമയം അമ്മുവിന്‌റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളെ റിമാന്‍ഡില്‍ വിടണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Also Read:

Kerala
എല്ലാം ഇടിഞ്ഞ് വീഴുമോ? ജീവന് വിലയില്ലേ? സർക്കാർ ഓഫീസുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ടർ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ഐ ക്വിറ്റ് എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlight: Family of alumni against teacher in Chuttipara nursing school

To advertise here,contact us