'ബാലേട്ടാ ബാലേട്ടാ…' എ കെ ബാലനെ ട്രോളി വി കെ ശ്രീകണ്ഠൻ

'സിപിഐഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ഷാഫി.. ഷാഫി.. എന്നാണ്.'

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ കെ ബാലനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എം പി. 'ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ' എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

Also Read:

Kerala
സിപിഐഎമ്മിന് ഒരു സ്പെഷ്യൽ പാഴ്സൽ; 'നീല ട്രോളി ബാ​ഗ്' പാഴ്സൽ അയച്ച് മധുര പ്രതികാരവുമായി യൂത്ത് കോൺ​ഗ്രസ്

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഐഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് 'ഷാഫി.. ഷാഫി.. എന്നാണ്'. ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലെ കരണകുറ്റിക്ക് അടികിട്ടുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

content highlights- Baletta Baletta… AK Balan is trolled by VK Sreekanthan

To advertise here,contact us