പാലക്കാട് ന​ഗരസഭ ഭരണം പിടിക്കാമെന്നത് കെ മുരളീധരൻ്റെ വ്യാമോഹം: ബിജെപി ദേശീയ കൗൺസിൽ അം​ഗം എൻ ശിവരാജൻ

പാർട്ടിയിൽ കുറേകാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണമെന്നും ബിജെപിയുടെ മേൽക്കൂര ശക്തമാക്കണമെന്നും ശിവരാജൻ വ്യക്തമാക്കി

പാലക്കാട്: പാലക്കാട് ന​ഗരസഭ ഭരണം പിടിക്കാമെന്നത് കെ മുരളീധരന്റെ വ്യാമോഹമാണെന്നും മുരളീധരൻ്റെ അച്ഛൻ കരുണാകരൻ വന്നാലും അത് നടക്കില്ലെന്നും ബിജെപി ദേശീയ കൗൺസിൽ അം​ഗം എൻ ശിവരാജൻ. സുരേന്ദ്രൻ ബിജെപിയുടെ ശക്തനായ നേതാവാണെന്നും കേരളത്തിലെ ബിജെപിയുടെ നാവാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൻ്റെ കാര്യം നോക്കിയാൽ മതിയെന്നും ബിജെപിയുടെ കാര്യം നോക്കണ്ട ആവശ്യമില്ലെന്നും ശിവരാജൻ പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു. തോൽവി ആരുടേയും തലയിൽകെട്ടിവെക്കുന്നത് ശരിയല്ലെന്നും വിശദമായി പഠിക്കണമെന്നും സംഘടന കൂടുതൽ ശക്തമാക്കണമെന്നും ശിവരാജൻ പ്രതികരിച്ചു. തോൽവി പാഠമാക്കണമെന്നും സംഘടനാ പ്രവർത്തനം ശക്തമാക്കിയാൽ 2026ൽ ബിജെപി പാലക്കാട് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

Kerala
'ബഹിരാകാശത്തെ പ്രസിഡൻ്റ്'; പാലക്കാട്ടെ ബിജെപി വിജയം പ്രവചിച്ച കെ സുരേന്ദ്രനെ ട്രോളി സന്ദീപ് വാര്യർ

കൂടാതെ പാർട്ടിയിൽ കുറേകാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണമെന്നും ബിജെപിയുടെ മേൽക്കൂര ശക്തമാക്കണമെന്നും ശിവരാജൻ വ്യക്തമാക്കി. 2026ൽ മണ്ഡലത്തിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ മുന്നോട്ടുള്ള നീക്കങ്ങൾ ശക്തമാക്കുമെന്നും ശിവരാജൻ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. 18,724 വോട്ടുകള്‍ക്ക് രാഹുൽ മാങ്കൂട്ടത്തിലിനാണ് വിജയം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്.

Content Highlights: BJP National Council member N Sivarajan wants to strengthen the roof of BJP

To advertise here,contact us