'അൻവറിനെ സീരീയസ് ആയി മാധ്യമങ്ങൾ കാണുന്നുണ്ടോ'; ഷിബു ബേബി ജോൺ

'മുസ്ലിംങ്ങളെല്ലാം എസ്ഡിപിഐയുടെ നിയന്ത്രണത്തിൽ ആണെന്ന് വരുത്തി തീർക്കാൻ ഇടതുപക്ഷം ശ്രമിച്ചു'

പാലക്കാട്: അഭിമാനകരമായ വിജയമാണ് പാലക്കാട് ഉണ്ടായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ചേലക്കരയിൽ ഇടതുപക്ഷത്തിന് വോട്ടു കുറഞ്ഞുവെന്നും അതേസമയം യുഡിഎഫിന് എല്ലാ വിഭാ​ഗങ്ങളിൽ നിന്നും വോട്ടു ലഭിച്ചുവെന്നും ഷിബു ബേബിജോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. . ഇടതുപക്ഷത്തിന്റെ നെഗറ്റീവ് കാമ്പയിനും ദുഷ്പ്രചരണങ്ങളും ഇനിയും തുടർന്നോട്ടെ. ജനങ്ങൾക്ക് എല്ലാം മനസ്സിലായി' ; ഷിബു ബേബി ജോൺ പറഞ്ഞു.

ഇതോടൊപ്പം പി വി അൻവറിനെതിരെയും ഷിബു ബേബി ജോൺ ശക്തമായി വിമർശനം ഉന്നയിച്ചു. പി വി അൻവറിനെ സീരീയസ് ആയി മാധ്യമങ്ങൾ കാണുന്നുണ്ടോ എന്നും, അൻവറിന്റെത് രാഷ്ട്രീയമല്ല, അരാഷ്ട്രീയ വാദമാണെന്നും എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം

Also Read:

Kerala
കിങ് മേക്കർ ഷാഫി; രാഹുലിന്റെ വിജയത്തോടെ കോൺഗ്രസിൽ കൂടുതൽ കരുത്തനായി ഷാഫി പറമ്പിൽ

അതേസമയം പിണറായി വിജയന്റെ ഭരണ വിരുദ്ധ വികാരം തന്നെയാണ് തിരഞ്ഞടുപ്പ് ഫലമെന്നും, നിലവാരം ഇല്ലാത്ത സിപിഐഎമ്മിന്റെ നിലപാടുകൾ ജനം തിരിച്ചറിഞ്ഞുവെന്നും പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രനും എം പിയും രം​ഗത്തെത്തി.

content highlights- 'Does the media see Anwar as serious'; Shibu Babyjohn

To advertise here,contact us