'ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നിലേക്ക്'; രാഹുൽ മാങ്കൂട്ടത്തിൻ്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി

രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പും പങ്കുവെച്ചത്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നടൻ‍ രമേശ് പിഷാരടി. ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നിലേക്ക് എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം.

നയിക്കുന്ന നേതാക്കൾക്കും വലിയ വിജയം സമ്മാനിച്ച പ്രവർത്തകർക്കും അനുഭാവികൾക്കുംസുമനസുകൾക്കും അഭിവാദ്യവും രമേശ് പിഷാരടി നേർന്നു. രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പും പങ്കുവെച്ചത്. പ്രചരണ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം എംപി ഷാഫി പറമ്പിലും സന്ദീപ് വാരിയറും ഉൾപ്പെടെ മറ്റ് നേതാക്കളോടൊപ്പമുള്ള ചിത്രമാണ് രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Also Read:

Kerala
വഴിവെട്ടി കയറിവന്നു, കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു; പാലക്കാടിന്റെ ഉടയോനായി രാഹുല്‍ മാങ്കൂട്ടത്തില്‍

രമേശ് പിശാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.

Content Highlights:Ramesh Pisharadi shared his happiness over the success of Rahul Mankootathil

To advertise here,contact us