യുഡിഎഫ് അക്ഷീണം പരിശ്രമിച്ചു, പക്ഷെ ചെങ്കോട്ടയിൽ ഇളക്കമില്ല; ചേലക്കരയിൽ യു ആർ പ്രദീപ്

എന്നാൽ മുൻ എംഎൽഎ കെ രാധാകൃഷ്ണന് ഉണ്ടായിരുന്ന ലീഡ് നിലനിർത്താനായില്ല എന്നത് ഒരു കുറവാണ്

ചേലക്കര: ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്ക് വിരാമമിട്ട് ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. യുഡിഎഫിന്റെ രമ്യ ഹരിദാസിനെ 12201 വോട്ടുകൾക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടി.

വാശിയേറിയ മത്സരമായിരുന്നു എൽഡിഎഫും യുഡിഎഫും തമ്മിൽ ചേലക്കരയിൽ ഉണ്ടായത്. വർഷങ്ങളായി ഇടതുകോട്ടയായ മണ്ഡലത്തെ എങ്ങനെയെങ്കിലും കൈപ്പിടിയിൽ ഒതുക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നുയുഡിഎഫിനുണ്ടായത്. ഇതിനായി മുഴുവൻ സംഘടനാ സംവിധാനങ്ങളെയും നേതാക്കളെയും ചേലക്കരയിൽ പാർട്ടി വിന്യസിച്ചിരുന്നു. കുടുംബയോഗങ്ങളിലൂന്നിയും മറ്റും രമ്യ ഹരിദാസിന്റെ വിജയം ഉറപ്പിക്കാൻ അക്ഷീണ പ്രയത്നം യുഡിഎഫ് നടത്തിയിരുന്നു. കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കൂടിയും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് ചേലക്കരയിൽ തങ്ങളുടെ മുഴുവൻ സന്നാഹങ്ങളെയും പ്രവർത്തിപ്പിച്ചത്.

Also Read:

Kerala
തൊട്ടതെല്ലാം പൊന്നാക്കിയ സരിൻ, പക്ഷേ ഒടുവിൽ അടിതെറ്റി; രാഹുലിന് മുന്നിൽ വീണു

എന്നാൽ ചേലക്കര ചെങ്കോട്ടയായി തുടരുകയാണ് ചെയ്തത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ചേലക്കര എംഎൽഎ ആയിരുന്ന യു ആർ പ്രദീപ്, വലിയ ബുദ്ധിമുട്ട് കൂടാതെ ജയിച്ചുകയറുകയായിരുന്നു. എന്നാൽ മുൻ എംഎൽഎ കെ രാധാകൃഷ്ണന് ഉണ്ടായിരുന്ന ലീഡ് നിലനിർത്താനായില്ല എന്നത് ഒരു കുറവാണ്. മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടി എന്നതും ശ്രദ്ധേയമായി.

Content Highlights: UR Pradeep wins at chelakkara

To advertise here,contact us