പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല; വയനാട്ടില്‍ ഇത്തവണയും കെട്ടിവെച്ച കാശ് കിട്ടാതെ ബിജെപി

ജനപ്രാതിനിധ്യനിയമ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാവുക

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും കെട്ടിവെച്ച കാശ് കിട്ടാതെ ബിജെപി. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നവ്യ ഹരിദാസ് നേടിയത് 1,09,939 വോട്ടുകളാണ്. ജനപ്രാതിനിധ്യനിയമ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാവുക.

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെയായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 1,41,045 വോട്ടായിരുന്നു നേടിയത്. അന്ന് ആകെ 10,84,653 വോട്ട് പോള്‍ ചെയ്യപ്പെട്ടിരുന്നു. അന്നും ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടിയിരുന്നില്ല.

Also Read:

Kerala
ചുരത്തിന് മുകളില്‍ തണുത്തുറഞ്ഞ് സിപിഐ; വയനാട്ടില്‍ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട്

2021 ലും സ്ഥിതി മറിച്ചായിരുന്നില്ല. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നേടാനായത് കേവലം 78816 വോട്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ 10,87,783 വോട്ട് പോള്‍ ചെയ്യപ്പെട്ടിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യതിരഞ്ഞെടുപ്പ് നടന്ന 2009 ലും 2014 ലും സമാന തിരിച്ചടിയാണ് ബിജെപി നേരിട്ടത്.

Content Highlights: Wayanad loksabha Bypoll BJP Doesn't get forfeited deposit even this election

To advertise here,contact us