മുകേഷിനെതിരെയുള്ള പരാതി പിൻവലിക്കില്ല; മുൻ തീരുമാനത്തിൽ നിന്ന് പിന്മാറി അതിജീവിത

ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു

കൊച്ചി: നടൻ മുകേഷിനെതിരെയുള്ള ബലാത്സംഗ പരാതി പിൻവലിക്കില്ലെന്ന് അതിജീവിതയായ നടി. ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ പിന്മാറുന്നത്.

പരാതി പിൻവലിക്കാൻ തീരുമാനിച്ചത് ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണെന്നും അതിജീവിത പറഞ്ഞു. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിത തറപ്പിച്ചുപറഞ്ഞു. തന്റെ പേരിലുള്ള പോക്സോ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. എന്തുകൊണ്ടാണ് കേസിൽ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും അതിജീവിത പറഞ്ഞു.

Also Read:

Kerala
'ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയ ആളാണ് പിണറായി വിജയൻ, സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്'

സര്‍ക്കാര്‍ വേണ്ട പിന്തുണ നൽകാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

'പോക്‌സോ കേസ് വന്ന് രണ്ട് മാസമായിട്ടും മേല്‍ നടപടികള്‍ ആയിട്ടില്ല. പോക്‌സോ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി. കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പോലും പിന്തുണ നല്‍കിയില്ല. അതുകൊണ്ടാണ് എല്ലാ കേസും പിന്‍വലിക്കുന്നത്', എന്ന് പരാതിക്കാരി പറഞ്ഞിരുന്നു.

Content Highlights: Actress not to withdraw her complaint against Mukesh

To advertise here,contact us