കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച വിദേശി മരിച്ച നിലയില്‍

അയര്‍ലന്‍ഡ് പൗരനായ ഹോളെവെന്‍കോയെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊച്ചി: കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളെവെന്‍കോയെ(74) ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Also Read:

Kerala
മുകേഷിനെതിരെയുള്ള പരാതി പിൻവലിക്കില്ല; മുൻ തീരുമാനത്തിൽ നിന്ന് പിന്മാറി അതിജീവിത

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹോളെവെന്‍കോ കൊച്ചിയില്‍ എത്തുന്നത്. കേരളത്തില്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷമാണ് ഇദ്ദേഹം കൊച്ചിയില്‍ എത്തിയതെന്നാണ് വിവരം. ഇതിനിടെ പനി ബാധിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ശനിയാഴ്ചയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഹോളെവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിലവില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights- ireland native man dies of dengue fever in kochi

To advertise here,contact us