സഖാവ് സരിന്‍ കേരളത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറും, എല്‍ഡിഎഫ് സംരക്ഷിക്കും: എ കെ ബാലന്‍

ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസ് നേതാവ് യുഡിഎഫില്‍ നിന്നുകൊണ്ട് ആര്‍എസ്എസില്‍ നിന്നും വിടപറയാതെ പ്രവര്‍ത്തിച്ചത്.

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് സിപിഐഎം. എസ്ഡിപിഐയുടേയും ജമാ അത്തെയുടേയും സഹായം വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വീകരിച്ചാണ് യുഡിഎഫ് വിജയിച്ചത്. അതിന്റെ ഭാഗമായാണ് വിജയ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എസ്ഡിപിഐ പതാക ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയതെന്ന് കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസ് നേതാവ് യുഡിഎഫില്‍ നിന്നുകൊണ്ട് ആര്‍എസ്എസില്‍ നിന്നും വിടപറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലത്തിന്റെ ആളാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ ആരോപിച്ചു.

പാലക്കാട് ബിജെപിയെ അതിജീവിച്ച് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞു. മുന്നണിയുടെ അടിസ്ഥാന വോട്ട് നഷ്ടപ്പെട്ടില്ല. എന്നാല്‍ ഇത് പോര. രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. തോറ്റാലും ഇടതുപക്ഷത്തോടൊപ്പം ഉണ്ടാവുമെന്ന് സരിന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സരിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കും. നിരാശപ്പെടുത്താന്‍ ശ്രമിക്കേണ്ട. സഖാവ് സരിന്‍ കേരളത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറാന്‍ പോകുന്നു. അദ്ദേഹത്തെ ആക്രമിക്കാന്‍ ഇടതുപക്ഷം സമ്മതിക്കില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

Also Read:

Kerala
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വരെ; പാലക്കാട് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

എല്‍ഡിഎഫ് ഒരിക്കലും ജയിക്കാന്‍ വഴിവിട്ട നയം സ്വീകരിക്കില്ല. യുഡിഎഫിന് ചേലക്കരയില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടായി. ജനകീയ അടിത്തറ നഷ്ടപ്പെട്ടു. യുഡിഎഫിന്റെ വര്‍ഗീയ പ്രീണനത്തിനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണ് ഫലമെന്നും എ കെ ബാലന്‍ വ്യക്തമാക്കി. വയനാട്ടില്‍ തിരിച്ചടി നേരിട്ടത് യുഡിഎഫിനെ പ്രതിനിധീകരിച്ച് ദേശീയ നേതാവ് മത്സരിച്ചതുകൊണ്ടാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലേത്. ദേശീയ നേതാവാണ് മത്സരിച്ചത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് വോട്ട് കുറഞ്ഞതെന്നായിരുന്നു പ്രതികരണം.

Content Highlights: Palakkad By poll is part of vadakara deal said a k balan

To advertise here,contact us