റോഷിപാലിനെതിരായ വധഭീഷണി വിഡി സതീശന്റെ അറിവോടെ: എഎ റഹീം

അഭിപ്രായവ്യത്യാസങ്ങളാകാമെന്നും കൊലവിളിയല്ല വേണ്ടതെന്നും റഹീം പറഞ്ഞു

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര്‍ റോഷിപാലിനെതിരായ കോണ്‍ഗ്രസ് കൊലവിളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് എ എ റഹിം എംപി. ആരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ കൊലവിളി തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് ടേിയ വിജയത്തില്‍ കോണ്‍ഗ്രസ് വല്ലാതെ അഹങ്കരിക്കുന്നുണ്ട്. സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതിനാണ് ഈ അഹങ്കാരമെന്നും ഈ അഹങ്കാരം തന്നെയാണ് കോണ്‍ഗ്രസിനെ കുഴപ്പത്തില്‍ ചാടിച്ചതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങളാകാമെന്നും കൊലവിളിയല്ല വേണ്ടതെന്നും റഹീം പറഞ്ഞു. പി സരിന്‍ യൂസ് ആന്‍ഡ് ത്രോ അല്ല. സരിനെ പരിഹസിച്ച് തോല്‍പ്പിക്കാനാവില്ല. സിപിഐഎം പി സരിന് എല്ലാവിധ രാഷ്ട്രീയ സംരക്ഷണവും നല്‍കും. സൈബര്‍ ആക്രമണം കൊണ്ട് മാനസികമായി തളരുന്ന വ്യക്തിയല്ല അദ്ദേഹം. സരിനുള്ളത് ഉരുക്കുകോട്ടയ്ക്കുള്ളിലാണ്. സരിന് എല്‍ഡിഎഫ് ഉത്തരവാദിത്തങ്ങള്‍ നല്‍കുമെന്നും റഹീം പറഞ്ഞു.

Also Read:

Kerala
'ജമാ അത്തെ ഇസ്‌ലാമിയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല,സ്വതന്ത്ര പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു'

ആര്‍ റോഷിപാലിനെതിരായ വധഭീഷണിയില്‍ റിപ്പോര്‍ട്ടര്‍ ടിവി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് വധഭീഷണിയും ആക്രമണ ആഹ്വാനവും. ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Also Read:

Kerala
15 ലക്ഷം വിലയുള്ള ടാറ്റ നെക്‌സോൺ ഉൾപ്പെടെയുള്ള കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ; കട്ടപ്പുറത്ത് ഒരുപാടുണ്ട് വണ്ടികൾ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഇതില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ ടീം നടത്തുന്നത് ക്രിമിനല്‍ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐയും അപലപിച്ചിരുന്നു.

Content Highlight: AA Rahim says threat against R Roshipal with the support of VD Satheesan

To advertise here,contact us