'മർദ്ദനം കറിക്ക് ഉപ്പ് കൂടിയെന്നാരോപിച്ച്'; മദ്യപിച്ച് ബഹളം ഉണ്ടാക്കിയ രാഹുല്‍ കസ്റ്റഡിയില്‍, യുവതി പരാതി നൽകി

ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പരാതി നല്‍കി യുവതി. പന്തീരാങ്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞാണ് മര്‍ദ്ദനമെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്. മര്‍ദ്ദനമേറ്റ യുവതിയെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ തന്നെയായിരുന്നു യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിരുന്നില്ല.

Also Read:

Kerala
'ആത്മഹത്യയല്ല, പ്രിൻസിപ്പാളും വാർഡനും പറയുന്നതിൽ സ്ഥിരതയില്ല'; ദുരൂഹത ആവർത്തിച്ച് അമ്മുവിനറെ അച്ഛൻ

തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്. പന്തീരാങ്കാവ് പീഡിനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഹുലിന്റെയും യുവതിയുടേയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കുമെന്ന് അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Pantheerankavu Case Victim File Complaint Against Rahul

To advertise here,contact us