പ്ലസ്ടു കോഴക്കേസ്, ഇഡിയുടെയും സര്‍ക്കാരിൻ്റെയും ഹർജി തള്ളി; കെ എം ഷാജിക്ക് ആശ്വാസം

ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്

കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. അപ്പീലുകളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഹര്‍ജികള്‍ തള്ളിയത്. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി. കെ എം ഷാജി പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളല്ല കോടതിക്ക് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

Also Read:

National
77കാരിയെ തട്ടിപ്പ് സംഘം 'ഡിജിറ്റല്‍ അറസ്റ്റി'ൽ വെച്ചത് ഒരു മാസത്തോളം; തവണകളായി മൂന്ന് കോടിയിലധികം കൈപ്പറ്റി

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്. 2020ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് പിന്നീട് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ കേസ് അല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. 

Content Highlight: Relief for KM Shaji in plus two bribe case:;

To advertise here,contact us