REPORTER LIVATHON: പെൻഷൻ എവിടെ സർക്കാരെ?

സംസ്ഥാന സ‍ർക്കാർ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങളും പെൻഷനുകളും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിത ദുരിതം ച‌‍ർച്ച ചെയ്ത് റിപ്പോ‍ർ‌ട്ട‍ർ ലൈവത്തോൺ

കൊച്ചി: സംസ്ഥാന സ‍ർക്കാർ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങളും പെൻഷനുകളും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിത ദുരിതം ച‌‍ർച്ച ചെയ്ത് റിപ്പോ‍ർ‌ട്ട‍ർ ലൈവത്തോൺ. കെട്ടിട നി‍ർമ്മാണ തൊഴിലാളി പെൻഷൻ, കശുവണ്ടി തൊഴിലാളി പെൻഷൻ, നെയ്ത്ത് തൊഴിലാളി ക്ഷേമനിധി പെൻഷൻ, കയ‍ർ തൊഴിലാളി ക്ഷേമനിധി പെൻഷൻ അടക്കമുള്ള പെൻഷനുകളും ഭിന്നശേഷി സ്കോ‍ള‍ർഷിപ്പ് പോലുള്ള ആനുകൂല്യങ്ങളും സംസ്ഥാനത്ത് മുടങ്ങിയിരിക്കുകയാണ്.

കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ മുടങ്ങിയിട്ട് ഒന്നര വ‍ർഷത്തോളമാകുന്നു. 20 ലക്ഷത്തോളം അം​ഗങ്ങളാണ് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോ‍ർഡ‍ിൽ അം​ഗങ്ങളായിട്ടുള്ളത്. ഇതിൽ 3.24 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കേണ്ടത്. ഇവരിൽ ഭൂരിഭാ​ഗവും നിത്യരോ​ഗികളാണ്. ബോർഡ് അംഗങ്ങളിൽ നിന്ന് പ്രതിമാസം 50 രൂപ അംശദായം ഈടാക്കുന്നുണ്ട്. നിലവിൽ പെൻഷൻ കുടിശ്ശിക 830 കോടി രൂപയാണ്. മറ്റിനങ്ങളിലെ കുടിശ്ശിക 52.63 കോടി രൂപയും വരും. 2023 ഏപ്രിൽ മുതൽ മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാനുണ്ട്. ഒരു മാസത്തെ പെൻഷൻ നൽകാൻ ബോർഡിന് ചിലവ് 62 കോടിയോളം രൂപ. 72 കോടി രൂപയാണ് ബോർഡിന്റെ പ്രതിമാസ ചെലവ്. ബിൽഡിംഗ് സെസാണ് ബോർഡിന്റെ പ്രധാന വരുമാന മാർഗം. സെസ് ഇനത്തിൽ ബോർഡിന് ലഭിക്കുന്നത് പ്രതിമാസം 30 കോടി രൂപയാണ്. സെസ് മുടങ്ങിയത് തിരിച്ചടിയായെന്ന് അധികൃതർ വ്യക്തമാക്കുന്നത്. 60 വയസായ അം​ഗങ്ങൾക്കാണ് പെൻഷന് അർഹത.

Also Read:

Kerala
'മർദ്ദനം കറിക്ക് ഉപ്പ് കൂടിയെന്നാരോപിച്ച്'; മദ്യപിച്ച് ബഹളം ഉണ്ടാക്കിയ രാഹുല്‍ കസ്റ്റഡിയില്‍, യുവതി പരാതി നൽകി

ക്ഷേമനിധി പെൻഷൻ ലഭിക്കാതെ ദുരിതത്തിലാണ് കുത്താംപിള്ളിയിലെ നെയ്ത്തു തൊഴിലാളികൾ. അഞ്ചുമാസമായി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ടെന്നാണ് തൊഴിലാളികളുടെ പരാതി. നെയ്ത്തിനുള്ള ഇൻസെന്റീവ് ലഭിച്ചിട്ട് മാസങ്ങളായെന്നും പരാതിയുണ്ട്. ക്ഷേമനിധി പെൻഷനും മറ്റാനുകൂല്യങ്ങൾക്കുമായി കാത്തിരിക്കുന്നത് നിരവധി പേർ. അംശാദായമായി അടച്ച തുകയും പിൻവലിക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ക്ഷേമനിധി പെൻഷൻ അർഹമായതിനാൽ സർക്കാറിന്റെ ക്ഷേമപെൻഷൻ ലഭിക്കില്ല. കണ്ണൂർ ജില്ലയിൽ മാത്രം രണ്ടായിരത്തോളം പേരാണ് നെയ്ത്ത് തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കളായിട്ടുള്ളത്.

മരുന്നിന്ന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ. പെൻഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസത്തോളമായി. വിദ്യഭ്യാസ-വിവാഹ ധനസഹായവും ചികിത്സ സഹായവും ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും മുടങ്ങി. സംസ്ഥാനത്തെ ക്ഷേമനിധി ആനുകൂല്യങ്ങളിലും കോടികളുടെ കുടിശികയുണ്ട്.

Also Read:

Kerala
'ആത്മഹത്യയല്ല, പ്രിൻസിപ്പാളും വാർഡനും പറയുന്നതിൽ സ്ഥിരതയില്ല'; ദുരൂഹത ആവർത്തിച്ച് അമ്മുവിനറെ അച്ഛൻ

കശുവണ്ടി തൊഴിലാളി പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പരാതി. അവസാനമായി പെൻഷൻ കിട്ടിയത് ജൂലൈ മാസത്തിലാണ്. ക്ഷേമനിധി പെൻഷനായി 1,600 രൂപയാണ് ലഭിക്കേണ്ടത്. പെൻഷൻ ലഭിക്കേണ്ടവരിൽ 90 ശതമാനവും സ്ത്രീകളാണ്.

പ്രതിമാസം ക്ഷേമപെൻഷനായി ആകെ കിട്ടേണ്ടത് 1600 രൂപയാണ്. ഇതിൽ 1200 രൂപ സംസ്ഥാന സർക്കാർ വിഹിതം. കേന്ദ്രവിഹിതം 400 രൂപ. വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയവയും കുടിശ്ശികയിലാണ്. ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. കിടപ്പ് രോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമായാണ് പദ്ധതി തുടങ്ങിയത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സാമൂഹ്യനീതി വകുപ്പ് ധനസഹായം നിർത്തിവച്ചത്. ഇതോടെ ഒരു ലക്ഷത്തിലധികം ആളുകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

Content Highlight: REPORTER LIVATHON Government Where is the pension?

To advertise here,contact us