സിപിഐഎം നവീൻ്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷ, ഇല്ലെങ്കിൽ അപ്പോൾ നോക്കാം: മലയാലപ്പുഴ മോഹനൻ

'എസ് ഐ ടിയുടെ അന്വേഷണം തൃപതികരമല്ലാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചത്'

കൊച്ചി: നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന കുടുബത്തിൻ്റെ ആവശ്യത്തിൽ പ്രതികരണവുമായി സിപിഐഎം കോന്നി ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ. എസ് ഐ ടിയുടെ അന്വേഷണം തൃപതികരമല്ലാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചത്. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ അന്ന് മുതലേ ഉണ്ടെന്നും അതിന് പ്രധാന കാരണം കുടുംബത്തിൻ്റെയോ വേണ്ടപ്പെട്ടവരുടെയോ സാന്നിധ്യമില്ലാതെ ഇൻക്വസറ്റ് നടത്തിയെന്നതാണെന്നും മലയാലപ്പുഴ മോഹനൻ റിപ്പോർട്ടറിനോട് പറഞ്ഞു. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ സംസാരിക്കുകയായിരുന്നു മലയാലപ്പുഴ മോഹനൻ.

'ഇത്തരത്തിലുള്ള അപകട മരണം നടന്നാൽ ഇൻക്വസറ്റ് നടത്തുമ്പോൾ ബന്ധപ്പെട്ട ആളുടെ കുടുംബത്തിലെ അംഗം വേണം. പക്ഷെ ഇവിടെ അതൊന്നുമുണ്ടായില്ലായെന്ന് മാത്രമല്ല, സഹോദരങ്ങൾ പരിയാരം മെഡികൽ കോളേജിൽ നടത്തരുതെന്നും, ഞങ്ങൾ എത്തിയിട്ട് മതി ഇൻക്വസറ്റ് എന്ന് പറഞ്ഞിട്ടും അത് നടത്തി. അന്ന് കള്കടർ പറഞ്ഞത് എല്ലാ കാര്യവും ഞാൻ നോക്കികൊള്ളാമെന്നാണ്. എന്നാൽ കളക്ടറുടെ പെരുമാറ്റത്തിൽ തന്നെ സംശയ നിവാരണം നടത്തേണ്ടതുണ്ട്' മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.

Also Read:

Kerala
'മദ്യലഹരിയിൽ മയങ്ങിപ്പോയി'; നാട്ടിക അപകടത്തിൽ കുറ്റസമ്മതം നടത്തി ലോറിയുടെ ക്ലീനർ

എസ് ഐ ടിയെ ചുമതലപ്പെടുതിയ ശേഷം ഏറെ വൈകിയാണ് മൊഴി എടുക്കാൻ വന്നതെന്നും എന്നാൽ എസ് ഐ ടി എല്ലാ മൊഴികളും രേഖപ്പെടുത്തിയിരുന്നില്ലായെന്ന് കുടുംബം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പാർട്ടി കുടുംബത്തിനൊപ്പമാണ്. എസ് ഐ ടി അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ല.എന്ത് വന്നാലും കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇത് കൊലപാതക ശ്രമമാണ് താൻ അന്നേ പറഞ്ഞിരുന്നു. ദിവ്യ ചെയ്തു എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, ഇതിന് പിന്നിൽ വേറെ ആരോ ഉണ്ട്. കുറ്റവാളികൾക്ക് പാർട്ടിയില്ലല്ലോയെന്നും മലയാലപ്പുഴ മോഹനൻ റിപ്പോർട്ടറിനോട് പറഞ്ഞു. സിപിഐഎം നീതിക്ക് വേണ്ടി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു നിന്നില്ലായെങ്കിലും അപ്പോ നോക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

content highlight- Hope CPIM stands with the family for justice, if not then we will see'; Malayalapuzha Mohanan

To advertise here,contact us