നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരും സിപിഐഎമ്മും പ്രതിക്കൂട്ടിൽ

സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രധാനമായും കുടുംബം ചൂണ്ടിക്കാണിച്ചിരിക്കുന്നത്

കൊച്ചി: നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ പ്രതിരോധത്തിലായി സിപിഐഎമ്മും സ‍ർക്കാരും. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമെന്ന് സിപിഐഎമ്മും സ‍ർക്കാരും ആവ‍ർത്തിച്ച് വ്യക്തമാക്കുമ്പോഴാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിൻ്റെ ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ എസ്‌ഐടിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചിരിക്കുന്നത്. ഡിസംബർ ആറിന് ഹൈക്കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും.

ഡിസംബർ ആറിന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നതും അതിനാൽ നിർണ്ണായകമാണ്. സർക്കാർ കാര്യക്ഷമമെന്ന് വാദിക്കുന്ന അന്വേഷണ സംഘത്തിൻ്റെ നിക്ഷ്പക്ഷതയും കാര്യക്ഷമതയും ചോദ്യം ചെയ്താണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ സിബിഐ അന്വേഷണത്തിൽ സർക്കാർ നിലപാട് നിർണ്ണായകമാണ്. എസ് ഐ ടിയുടെ അന്വേഷണം തൃപതികരമല്ലാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചതെന്ന് സിപിഐഎം കോന്നി ഏരിയാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. സിപിഐഎം നീതിക്ക് വേണ്ടി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിന്നില്ലായെങ്കിലും അപ്പോ നോക്കാമെന്നും മലയാലപ്പുഴ മോഹനൻ പ്രതികരിച്ചിരുന്നു. തുടക്കം മുതൽ ഈ വിഷയത്തിൽ നവീൻ്റെ കുടുംബത്തിനൊപ്പം നിന്ന് നിലപാടെടുത്ത മലയാലപ്പുഴ മോഹനൻ അടക്കമുള്ള പത്തനംതിട്ടയിലെ പാർട്ടി നേതാക്കൾ ഇത്തരം പ്രതികരണങ്ങളുമായി രംഗത്ത് വരുന്നതും സിപിഐഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പിപി ദിവ്യയ്ക്ക് ഭരണകക്ഷിയായ സിപിഐഎമ്മിന്റെ പിന്തുണയുണ്ട് എന്ന ഹർജിയിലെ വാദമാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ നീക്കം നവീൻ ബാബുവിൻ്റെ കുടുംബത്തിന് ശക്തമായ പിന്തുണയുമായി രം​ഗത്ത് വന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

Also Read:

Kerala
നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ടയിലെ പാർട്ടി നേതൃത്വത്തിന് നിലവിലെ സാഹചര്യത്തിൽ ഏത്ഘട്ടം വരെ നവീൻ്റെ കുടുംബത്തെ പരസ്യമായി പിന്തുണയ്ക്കാൻ കഴിയുമെന്ന ചോദ്യവും പ്രസക്തമാണ്. സിപിഐഎമ്മിനെ കൂടി പ്രതിക്കൂട്ടിൽ നിർത്തിയാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പിപി ദിവ്യയ്ക്ക് ഭരണകക്ഷിയായ സിപിഐഎമ്മിന്റെ പിന്തുണയുണ്ട് എന്ന ഹർജിയിലെ വാദം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ നീക്കം നവീൻ ബാബുവിൻ്റെ കുടുംബത്തിന് ശക്തമായ പിന്തുണയുമായി രം​ഗത്ത് വന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയും ഈ നിലപാട് പ്രതിരോധത്തിലാക്കിയേക്കാം.

പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന കുടുംബത്തിൻ്റെ വാദം സർക്കാരിനെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താൻ ഉൾപ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുംബം എത്തുന്നതിന് മുൻപ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും ഹ‍ർജിയിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തുടക്കം മുതൽ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന നിലപാടാണ് കുടുംബം ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നവീൻ ബാബുവിൻ്റേത് കൊലപാതകമാണോയെന്ന സംശയവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലർ നവീൻ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

Also Read:

Kerala
'രാഹുല്‍ സൈക്കോപാത്ത്'; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടും

സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രധാനമായും കുടുംബം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പം എന്ന സർക്കാ‍ർ നിലപാട് കൂടിയാണ് ഹർജിയിലൂടെ കുടുംബം നിരാകരിച്ചിരിക്കുന്നത്. ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന നിലപാടിലൂടെ കുടുംബത്തിനൊപ്പമെന്ന സിപിഐഎം നിലപാടും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന വാദങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ഡിസംബർ 9ന് ഹർജിയിൽ വിശദമായ വാദം കേൾക്കുമ്പോൾ സർക്കാർ നിലപാട് സിപിഐഎമ്മിനെ സംബന്ധിച്ചും നിർണ്ണായകമാണ്.

Content Highlights: Naveen Babu's death The government and CPIM are defendants in the petition demanding a CBI probe

To advertise here,contact us