'അരവണയും മുത്തപ്പനും തമ്മിൽ യാതൊരു ബന്ധവമില്ല'; സോഷ്യമീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പറശ്ശിനി മടപ്പുര

മുത്തപ്പൻ്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നൽകുന്നില്ലായെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്

കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര. വ്യാപാരികൾ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തിൽ വിൽക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധമില്ലായെന്നുമാണ് മടപ്പുര വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. മുത്തപ്പൻ്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നൽകുന്നില്ലായെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത് . ഇതോടൊപ്പം തന്നെ പറശ്ശിനി മടപ്പുരയിലെ കോലധാരിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ പറ്റിയും വാർത്താക്കുറിപ്പിൽ വ്യക്തത നൽകിയിട്ടുണ്ട്.

വാർത്താക്കുറിപ്പിൻ്റെ പൂർണ രൂപം

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട് നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു വാർത്തകളിൽ അരവണ പായസത്തെ ചൊല്ലിയുള്ള പരാമർശം ഭക്ത ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ട്. മുത്തപ്പൻ്റെ വഴിപാട് പ്രസാദമായി പയറും തേങ്ങാപൂളും മാത്രമാണ് നൽകി വരുന്നുത്. " ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേരിൽ വ്യാപാരികൾ കച്ചവടം നടത്തുന്നതിൽ പറശ്ശിനി മടപ്പുരക്ക് യാതൊരുവിധ ബന്ധവും ഇല്ല. ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേര് നീക്കം ചെയുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

പറശ്ശിനി മടപ്പുരയിലെ കോലധാരി മടപ്പുര മേൽ അധികാരിയുടെ (മടയൻ) അനുവാദമോ സമ്മതമോ കൂടാതെ സ്വാർത്ഥ താൽപ്പര്യത്തോടുകൂടി കോലം ധരിക്കാതെ ഭക്തന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തികളുടെ വീഡിയോ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആയതിൻ മേൽ മടപ്പുരയുടെ മേൽ അധികാരി കോലധാരിയുടെ പേരിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഭക്തജനങ്ങൾ ജാഗ്രത പാലിക്കുക.

Also Read:

National
ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കണം; കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

content highlight- Parasshini Madapura responds to news on social media

To advertise here,contact us