'സർവ്വകലാശാല ഭരണത്തിൽ സർക്കാരിനോട് എതിർപ്പുണ്ട്, പക്ഷെ ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല'; കുഞ്ഞാലികുട്ടി

ഗവർണറുടെ ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നും അദ്ദേഹം കൂട്ടി ചേർത്തു

മലപ്പുറം: സർവ്വകലാശാലകളിൽ ഗവർണർ കയറി ഭരിക്കുന്നതിനെ മുസ്ലിം ലീഗ് പിന്തുണക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. 'സർവ്വകലാശാല ഭരണത്തിൽ സംസ്ഥാന സർക്കാരിനോട് എതിർപ്പുണ്ടെങ്കിലും ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല' എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഗവർണറുടെ ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതെ സമയം സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

'വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല കെടിയുവിൻ്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ ‌നിയമിക്കുക എന്നത് പാലിക്കുന്നി'ല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തേണ്ട ഇടപ്പെടലുകളെ സംബന്ധിച്ച ഗവർണർ എടുക്കുന്ന എല്ലാ സമീപനങ്ങളും വ്യവസ്ഥാപിതമായ കാര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും ആർ ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.

Also Read:

Kerala
നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം; മുതി‌ർന്ന ഡോക്ടർമാർ ഉൾപ്പെടുന്ന വിദ്​ഗധ സംഘത്തെ നിയമിച്ചു: വീണാ ജോർജ്ജ്

content highlight- There is opposition to the government in the university administration, but the action of the governor is unacceptable; Kunhalikutty

To advertise here,contact us