ഐടിഐകളില്‍ വനിതാ ട്രെയിനികള്‍ക്ക് രണ്ട് ദിവസത്തെ ആര്‍ത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി

ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം

തിരുവനന്തപുരം: ഐടിഐകളില്‍ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മാസത്തില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധിയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ ഐടിഐ ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഐടിഐയില്‍ വനിതാ ട്രെയിനികള്‍ക്ക് പലപ്പോഴും കഠിനമായ പരിശീലനങ്ങളാണുള്ളത്. ആവര്‍ത്തവ സമയത്ത് ഇത് കൂടുതല്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ സമയത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമേ ഐടിഐ ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാന്‍ തീരുമാനിച്ചതായും വിദ്യാഭ്യാനമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Also Read:

Kerala
'ക്ലാസ് മുറിയിൽ ബോഡി ഷെയ്മിങ് വേണ്ട; മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ഫീസ് ചോദിക്കരുത്': മന്ത്രി ശിവന്‍കുട്ടി

ശനിയാഴ്ച അവധി ദിവസമാക്കിയത് മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകള്‍ ക്രമീകരിക്കുന്നതായും മന്ത്രി അറിയിച്ചു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5. 30 വരെയുമാണ്. ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights- government decide to give two days periods leave for woman trainees in ITI

To advertise here,contact us