LIVATHON: തലസ്ഥാന ജില്ലയിൽ അടക്കം സ‍ർക്കാർ ആശുപത്രികളിൽ സ്കാനിം​ഗ് സൗകര്യമില്ല

സ‍ർക്കാർ ആശുപത്രികളിലെ സ്കാനിം​ഗ് അസൗകര്യങ്ങളെക്കുറിച്ച് ച‍ർച്ച ചെയ്യുകയാണ് റിപ്പോ‍ർട്ട‍ർ ലൈവത്തോൺ.

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ അം​ഗവൈകല്യത്തോടെ ജനിച്ച നവജാത ശിശുവിൻ്റെ ദുരവസ്ഥ കഴിഞ്ഞ ദിവസം റിപ്പോ‍ർട്ട‍‍ർ ടിവി പുറത്ത് വിട്ടിരുന്നു. കുട്ടിയുടെ അമ്മയെ ചികിത്സിച്ച ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. സ്വകാര്യലാബുകളിലെ മതിയായ വൈദ​ഗ്ധ്യക്കുറവും സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സ്കാനിം​ഗ് സൗകര്യങ്ങൾ ഇല്ലാതിരുന്നതും ഇതിന് പിന്നാലെ ചർച്ചയായിരുന്നു. സ‍ർക്കാർ ആശുപത്രികളിലെ സ്കാനിം​ഗ് അസൗകര്യങ്ങളെക്കുറിച്ച് ച‍ർച്ച ചെയ്യുകയാണ് റിപ്പോ‍ർട്ട‍ർ ലൈവത്തോൺ.

ആലപ്പുഴയിലെ അമ്മയും കുഞ്ഞും ആശുപത്രിയിൽ സ്കാനിം​ഗ് സൗകര്യങ്ങളില്ലാത്തതിനാലാണ് വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിൻ്റെ മാതാവിനെ ചികിത്സയ്ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വന്നത്. ഇവിടെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ അൾട്രാ സൗണ്ട് സ്കാനർ ജനങ്ങൾക്ക് ഉപകാരപ്രദമാകാതെ നശിക്കുകയാണ്. റേഡിയോളജിസ്റ്റിനെ നിയമിക്കണമെന്ന് പലതവണ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പരിഹാരം ആയിട്ടില്ല. ആശുപത്രിയിലെത്തുന്ന ഗർഭിണികൾ സ്കാനിങ്ങിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. ജില്ലയിൽ ഏറ്റവും അധികം പ്രസവം നടക്കുന്നത് ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലാണ്. കഴിഞ്ഞ മാസം ഇവിടെ നടന്നത് 130 പ്രസവങ്ങളാണ്. ആശുപത്രിയിൽ റേഡിയോളിജിസ്റ്റിന്റെ തസ്തികപോലും നിലവിലില്ല. എൻഎച്ച്എം വഴി താത്ക്കാലിക നിയമനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Also Read:

Kerala
യാത്രക്കാരനോട് 50 രൂപ അധികം വാങ്ങി; ഗണേഷ് കുമാർ ഇടപെട്ടു, ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിൻ്റെ പണി

സ്കാനിംഗ് സൗകര്യമില്ലാതെ ദുരവസ്ഥയിലാണ് തലസ്ഥാന ജില്ലയിലെ സ‍ർക്കാർ ആശുപത്രികൾ. ദിനംപ്രതി ​ഗ‍ർഭിണികൾ അടക്കം ധാരാളം രോ​ഗികൾ എത്തുന്നതാണ് തലസ്ഥാനത്തെ പ്രധാന ആശുപത്രികളിലേത്. ഇവിടെയെത്തുന്ന ഗർഭിണികൾക്ക് ആശ്രയം സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങൾ. എഎടി ആശുപത്രി, നെടുമങ്ങാട് ആശുപത്രി, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ സ‍്കാനിം​ഗ് സൗകര്യങ്ങളില്ല. തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും സൗകര്യങ്ങളില്ല. രാവിലെ എട്ട് മണി മുതൽ 1 മണിവരെ മാത്രമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എംആ‍ഐ സ്കാനർ തകരാറിലായിട്ട് മാസങ്ങളായി. സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്കിലെ എംആർഐ സ്‌കാനറിൻ്റെ കാലാവധി കഴിഞ്ഞ് പ്രവർത്തനം നിലച്ചിട്ട് 7 മാസമായി. ഗുരുതരാവസ്ഥയിലുള്ള രോഗികൾ അത്യാഹിത വിഭാഗത്തിലെത്തി സ്‌കാൻ ചെയ്യണം. യൂറോളജി, നെഫ്രോളജി, ന്യൂറോളജി, തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് സ്‌കാനിങ്ങിന് അത്യാഹിത വിഭാഗത്തിൽ എത്തണം. അടിയന്തര സ്വഭാവമുള്ള സ്‌കാനിങ്ങിനാണ് മുൻഗണന. ഒപിയിൽ നിന്നുള്ള രോഗികൾക്ക് 15 ദിവസം കഴിഞ്ഞുള്ള തീയതിയാണ് എംആർഐ വിഭാഗത്തിൽ നിന്നു നൽകുന്നത്.

കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. വേണ്ടത് 17 ഡോക്ടർമാരാണെങ്കിൽ ഇവിടെ ആകെയുള്ളത് 7 ഡോക്ടർമാർ മാത്രമാണ്. രോഗികൾ ആശ്രയിക്കുന്നത് ജനറൽ ഒ പിയെ. സർക്കാരിന് നിരവധി പരാധി നൽകിയിട്ടും നടപടിയില്ല.ആദിവാസി തേട്ടം മേഖലയിലെ ആളുകളുടെ ആശ്രയമാണ് കട്ടപ്പന താലൂക്ക് ആശുപത്രി.

അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് മുലപ്പാൽ പോലും കഴിക്കാൻ കഴിയാത്ത വിധം അസാധാരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.

Also Read:

Kerala
കുറുവ സംഘത്തെ സൂക്ഷിക്കുക, അനിയൻ ബാവ- ചേട്ടൻബാവ തുലയട്ടെ; കരുനാഗപ്പള്ളിയില്‍ സേവ് സിപിഐഎം പോസ്റ്റർ

സുറുമി ​ഗ‍ർ‌ഭാവസ്ഥയിലിരിക്കെ നടത്തിയ സ്കാനിം​ഗിൽ ​ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യങ്ങൾ കണ്ടെത്താതിരുന്നതിനെതിരെ കുടുംബം പരാതിയുമായി വന്നിരുന്നു. സുറുമിയെ ചികിത്സിച്ച ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാൻ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്.സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.

Content Highlights: Government hospitals, including those in the capital district, do not have scanning facilities

To advertise here,contact us