സിപിഐഎമ്മിനെ രക്ഷിക്കൂ: കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാർ

കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻറെ തുടർച്ചയാണ് ഈ പ്രതിഷേധം. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പ്രതിഷേധമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പാവങ്ങളുടെ പ്രസ്ഥാനമാണ്, ഇതിനെ രക്ഷിക്കണം. പ്രസ്ഥാനമാണ് വലുത്. പാർട്ടിക്കുകീഴിലാണ് എല്ലാവരും.

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ നേരത്തെ പോസ്റ്റര്‍ പ്രതിഷേധവും നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്ററിലുണ്ട്. സേവ് സിപിഐഎം എന്ന പേരിലായിരുന്നു പോസ്റ്റർ പതിച്ചത്.

Also Read:

Kerala
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേട്; പട്ടികയിൽ BMW കാർ ഉടമകളും; കടുത്ത നടപടികളിലേക്ക്‌ ധനവകുപ്പ്‌

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ പ്രതിഷേധം. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.

സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്

Content Highlights: march to CPIM Karunagappally Area Committee office

To advertise here,contact us