'ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടി, ദൈവമാ ആ പാറയുടെ അടുത്ത് എത്തിച്ചത്' വനത്തിലകപ്പെട്ട അനുഭവം പങ്കിട്ട് പാറുകുട്ടി

രാത്രിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ വനപാലകർ പൊട്ടിച്ച ഗുണ്ടിൻ്റെ ശബ്ദമെല്ലാം കേട്ടിരുന്നുവെന്നും എന്നാൽ വേട്ടയ്ക്ക് ഇറങ്ങിയവരാണെന്ന് കരുതി ഭയന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നു ഇവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

കോതമംഗലം:കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതമായി തിരിച്ചെത്തി . മൂന്ന് പേരും വനപാലകരുടെ സഹായത്തോടെയാണ് തിരികെയെത്തിയത്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

മൂന്ന് സത്രീകളിൽ രണ്ട് പേർക്ക് കാടിനെ പറ്റി വലിയ പരിചയമുണ്ടായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന പാറുകുട്ടിയ്ക്ക് മാത്രമായിരുന്നു വനത്തിൽ പോയി പരിചയമുണ്ടായിരുന്നത്. ആദ്യമായാണ് തങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നാണ് മൂവരും പ്രതികരിച്ചത്. രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.

'രാത്രി മുഴുവൻ പാറപുറത്താണ് കഴിച്ചുകൂട്ടിയത്. ഉറങ്ങാൻ സാധിച്ചില്ല. ഇരുന്നും കിടന്നുമാണ് ഞങ്ങൾ നേരം വെളുപ്പിച്ചത്. ദൈവമാണ് ആ പാറയുടെ അടുത്ത് കൊണ്ടെത്തിച്ചത്. പോകുന്ന വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നിരുന്നു. ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഞങ്ങൾ ഓടി മരത്തിന് പിന്നിൽ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ആന പോയതിന് പിന്നാലെ പാറ പുറത്ത് കയറി. രാത്രി മുഴുവൻ അവിടെയായിരുന്നു', കാട്ടിൽ അകപ്പെട്ട അനുഭവം പാറുക്കുട്ടി റിപ്പോർട്ടറിനോട് പങ്കുവെച്ചു.

രാത്രിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ വനപാലകർ പൊട്ടിച്ച ഗുണ്ടിൻ്റെ ശബ്ദമെല്ലാം കേട്ടിരുന്നുവെന്നും എന്നാൽ വേട്ടയ്ക്ക് ഇറങ്ങിയവരാണെന്ന് കരുതി ഭയന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്നും ഇവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

Also Read:

Kerala
രാസലഹരി കേസ്; 'തൊപ്പി'യുടെ മുൻജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പകൽ വെളിച്ചം കണ്ടപ്പോൾ പാറയിൽ നിന്നിറങ്ങി തിരികെ വരുന്ന വഴിയാണ് ഇവർ രക്ഷാപ്രവർത്തനത്തിനെത്തിയ വനപാലകരെ കണ്ടുമുട്ടിയത്. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നല്ലാതെ മറ്റ് ശാരീരിക ബുദ്ധിുമുട്ടുകളൊന്നും നിലവിൽ ഇല്ലായെന്നും അറിയിച്ചു ഇവർ അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്.

content highlights-Parukutty shares his experience in the forest

To advertise here,contact us