കുറുവ സംഘത്തെ സൂക്ഷിക്കുക, അനിയൻ ബാവ- ചേട്ടൻബാവ തുലയട്ടെ; കരുനാഗപ്പള്ളിയില്‍ സേവ് സിപിഐഎം പോസ്റ്റർ

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്ററിലുണ്ട്. സേവ് സിപിഐഎം എന്ന പേരിലാണ് പോസ്റ്റര്‍.

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ പ്രതിഷേധം. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.

സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

Also Read:

Kerala
തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ കുറച്ചുകാലമായി വിഭാഗീയത രൂക്ഷമാണ്. പത്ത് ലോക്കല്‍കമ്മിറ്റികളില്‍ ഏഴിടത്തും സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍ത്തിവെച്ച സമ്മേളനങ്ങള്‍ കഴിഞ്ഞദിവസം മുതലാണ് പുനഃരാരംഭിച്ചത്.

Content Highlights: Save CPIM Poster In Kollam karunagappally

To advertise here,contact us