11 മാസമായി ശമ്പളമില്ലെന്ന് ബന്ധുക്കള്‍; ട്രാക്കോ കേബിള്‍ കമ്പനി ജീവനക്കാരന്‍ മരിച്ച നിലയില്‍

കൊച്ചി കാക്കനാട് സ്വദേശി പി ഉണ്ണിയാണ് മരിച്ചത്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി കാക്കനാട് കൈരളി നഗര്‍ സ്വദേശിയായ പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു.

Also Read:

Kerala
'ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടി, ദൈവമാ ആ പാറയുടെ അടുത്ത് എത്തിച്ചത്' വനത്തിലകപ്പെട്ട അനുഭവം പങ്കിട്ട് പാറുകുട്ടി

ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ ഉണ്ണി ഏറെ വിഷമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- traco company worker found dead in kakkanad

To advertise here,contact us