ജി സുധാകരൻ്റെ അവസ്ഥ ദയനീയം; പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയശക്തികൾ: ബിജെപിയിൽ ചേർന്ന ബിബിന്‍ സി ബാബു

മോദി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും ആകര്‍ഷിച്ചുവെന്ന് ബിബിൻ സി ബാബു

തിരുവനന്തപുരം: സിപിഐഎമ്മിന്റെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിബിന്‍ സി ബാബു. പാര്‍ട്ടി ഒരു വിഭാഗത്തിൻ്റേത് മാത്രമായി മാറി. വര്‍ഗീയ ശക്തികളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നും ബിബിന്‍ സി ബാബു റിപ്പോർട്ടറിനോട് പറഞ്ഞു.

'മോദി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും ആകര്‍ഷിച്ചു. ഏറ്റവും വലിയ വികസന പദ്ധതിയാണ് നാഷണല്‍ ഹൈവേയും റെയില്‍വെയും. ഇനി മുന്നോട്ട് പോകാന്‍ സിപിഐഎമ്മിന് സാധിക്കില്ല. ജി സുധാകരന്റെ ദയനീയ അവസ്ഥ ഇതിന്റെ ഉദാഹരണമാണ്. ഇനി മത്സരരംഗത്തേക്കില്ല. പദവിയൊന്നും നോക്കിയല്ല പാര്‍ട്ടിയിലേക്ക് വന്നത്. അതൊക്കെ വന്നു ചേരുന്നതല്ലേ', ബിബിന്‍ സി ബാബു പറഞ്ഞു. കൂടുതല്‍ പേര്‍ സിപിഐഎം വിട്ട് ബിജെപിയിലേക്ക് വരുമെന്നും തനിക്ക് മുന്നില്‍ ഓഫര്‍ ഒന്നും ഇല്ലെന്നും ബിബിന്‍ സി ബാബു പറഞ്ഞു.

Also Read:

Kerala
'സർക്കാർ എപ്പോൾവീട് വെച്ച് തരും'; ഭർത്താവിൻ്റെ മോതിരം തിരികെ വേണമെന്നും മുണ്ടക്കൈ ദുരിതബാധിത ലത

ഇന്ന് രാവിലെയാണ് ബിബിന്‍ ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിന്‍ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയില്‍ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ നേതൃയോഗത്തില്‍ നിന്നും വിട്ടു നിന്ന പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരും ഇന്ന് വേദിയിലേക്ക് എത്തി. ശോഭാ സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: CPIM has lost its secular Face Said Bipin C Babu

To advertise here,contact us