സാമ്പത്തിക പ്രതിസന്ധി; കലാമണ്ഡലത്തില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

അധ്യാപക-അനധ്യാപക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അധ്യാപക-അനധ്യാപക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരമെന്നാണ് ഉത്തരവില്‍ പറയുന്നത്. രജിസ്ട്രാര്‍ ആണ് ഉത്തരവിറക്കിയത്. ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതായി ഉത്തരവില്‍ പറയുന്നു.

Content Highlight:Temporary Employees Dismissed From Kalamandalam due to the economic crisis

To advertise here,contact us