കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

രാവിലെ 11മണിക്ക് തൃശ്ശൂർ പൊലീസ് ക്ലബ്ബിൽ വെച്ചായിരിക്കും സതീഷിന്റെ മൊഴി രേഖപ്പെടുത്തുക

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിൽ ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. 11മണിക്ക് തൃശ്ശൂർ പൊലീസ് ക്ലബ്ബിൽ വെച്ചായിരിക്കും സതീഷിന്റെ മൊഴി രേഖപ്പെടുത്തുക. നിലവിലെ കൊടുങ്ങല്ലൂർ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കൽ നടക്കുക.

ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്ന് തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീഷിന്റെ മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും ബിജെപി നേതാക്കളുടെ മൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിർദേശം.

ഒമ്പത് കോടി രൂപ ചാക്കുകളിലാക്കി തൃശ്ശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ എത്തിച്ചു എന്നതായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും വെളിപ്പെടുത്തിയിരുന്നു. താൻ ഇതിന് സാക്ഷിയാണെന്നും ചാക്കുകെട്ടുകളിലാണ് പണം കൊണ്ടുവന്നതെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശ്ശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ഉത്തരവിട്ടത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം തുടരന്വേഷണത്തിന് അനുമതി തേടുകയായിരുന്നു. അന്വേഷണ സംഘതലവനായ ഡിവൈഎശ്പി വി കെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ഉണ്ണികൃഷ്ണന്‍ വഴി കോടതിയെ സമീപിക്കുകയായിരുന്നു.

Also Read:

Kerala
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി

'ബിജെപി ജില്ലാ ഭാരവാഹികൾ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകൾ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ജില്ലാ ഓഫീസിലെത്തിയത്. ധർമരാജൻ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകൾ ഉണ്ടായിരുന്നു. പണമാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവർക്ക് മുറിയെടുത്ത് നൽകിയത് ഞാനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയി', എന്നായിരുന്നു തിരൂർ സതീഷ് വെളിപ്പെടുത്തിയത്.

കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കൊച്ചി ഡിസിപി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘത്തലവൻ. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്ഐ ഉൾപ്പെടെയുള്ള എട്ടുപേരെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.

‍ഡിജിപിയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊള്ളുള്ള ഉത്തരവിറക്കിയത്. നേരത്തെ കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന വി കെ രാജുവിനെ മാത്രമാണ് പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ തൃശ്ശൂ‍‍ർ ജില്ലാ കമ്മിറ്റിയുടെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂ‍‍ർ സതീഷിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഡിജിപി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. കൊടകര കള്ളപ്പണക്കേസ് സ‍ർക്കാ‍ർ അട്ടിമറിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ കേസ് പുനരന്വേഷിക്കാൻ നിയോ​ഗിച്ചിത്.

Content Highlights: Tirur Satheesh's statement will be recorded today in kodakara hawala case

To advertise here,contact us