ലതയുടെ ആഗ്രഹം സഫലം; മുണ്ടക്കൈ ദുരിതബാധിതരുടെ ഷെൽട്ടർ ഹോമിൽ ടിവിയെത്തി

ചൂരൽമല ഉരുൾപ്പൊട്ടലിൽ മകനെയും ഭ‍ർത്താവിനെയും നഷ്ടപ്പെട്ട് വയനാട് മുൻസിപ്പാലിറ്റി ക്വാർട്ടേഴ്സിൽ കഴിയുന്ന ലതയുടെ ആഗ്രഹം സഫലമാക്കി റിപ്പോർട്ടർ ടിവി

കൽപറ്റ: ചൂരൽമല ഉരുൾപ്പൊട്ടലിൽ മകനെയും ഭ‍ർത്താവിനെയും നഷ്ടപ്പെട്ട് വയനാട് മുൻസിപ്പാലിറ്റി ക്വാർട്ടേഴ്സിൽ കഴിയുന്ന ലതയുടെ ആഗ്രഹം സഫലമാക്കി റിപ്പോർട്ടർ ടിവി. വാർത്തകൾ അറിയാൻ കഴിയുന്നില്ലെന്നും ഒരു ടിവി കിട്ടിയാൽ നന്നായിരുന്നെന്നുമായിരുന്നു ലതയുടെ ആവശ്യം. കോഫി വിത്ത് അരുണിൽ കഴിഞ്ഞ ദിവസമാണ് ലത തൻറെ ആഗ്രഹം പറഞ്ഞത്. ലതയ്ക്ക് ടി വി വാങ്ങി നൽകാമെന്ന് ഡോ അരുൺ കുമാർ ഉറപ്പ് നൽകിയിരുന്നു.

ഈ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടത്. ആറ് കുടുംബങ്ങളാണ് ലതയ്ക്കൊപ്പം ക്വാർട്ടേഴ്സിലുള്ളത്. എല്ലാവർക്കും വേണ്ടിയാണ് താൻ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് നന്ദിയുണ്ടെന്നും ലത പ്രതികരിച്ചു. ഭർത്താവിൻ്റെ ഓ‍ർമ്മകളുള്ള മോതിരം തിരികെ നൽകണം എന്നായിരുന്നു ലതയുടെ ആവശ്യം. ഭർത്താവിന്റെ കൈയിലുണ്ടായിരുന്ന മോതിരത്തിൽ തൻ്റെ പേരെഴുതിയിരുന്നെന്നും ലത പറഞ്ഞിരുന്നു.

ഭ‍ർത്താവിന് ആ മോതിരം ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി തനിക്ക് അത് തിരികെ വേണം. മോതിരം ബന്ധപ്പെട്ട ആളുകളുടെ കൈയിൽ ഉണ്ടാകുമെന്നും മോതിരം വെച്ചാണ് ഭർത്താവിൻ്റെ മൃതശരീരം തിരിച്ചറിഞ്ഞതെന്നും അതിനാൽ നഷ്ടപ്പെടാൻ സാധ്യതയില്ലായെന്നും കഴിഞ്ഞ ദിവസം കോഫി വിത്ത് അരുണിൽ സംസാരിക്കവെ ലത പറഞ്ഞിരുന്നു.

Content Highlights: Reporter TV fulfilled Lata's wish

To advertise here,contact us