മൂന്നര മണിക്കൂറത്തെ പരിശ്രമം; സാധാരണ എൻജിൻ ഘടിപ്പിച്ച് വന്ദേഭാരത് യാത്ര പുനരാരംഭിച്ചു

ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിരുന്നു

ത്യശ്ശൂർ: എൻജിൻ തകരാറിനെ തുട‍‍‌ർന്ന് ഷൊ‌ർണൂരിന് സമീപം കുടുങ്ങി കിടന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്നു മണിക്കൂറോളമാണ് എൻജിന് തകരാർ മൂലം കാസ‍‌ർകോട്- തിരുവനന്തപുരം വന്ദേഭാരത് ഷൊർണൂരിന് സമീപം കുടുങ്ങിയത്. ഒടുവിൽ സാധാരണ ട്രെയിൻ എൻജിൻ കൊണ്ടുവന്ന് ഘടിപ്പിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍ജിന്‍ എത്തിച്ചത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍ എത്താനായിരുന്നു ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്. സാധാരണ 10.30 ആണ് വന്ദേഭാരത് തിരുവനന്തപുരത്ത് എത്തുന്ന സമയം. ഇന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തുമ്പോൾ ഒരു മണി കഴിയും.

Also Read:

National
അത് സുരക്ഷ കൂട്ടാനുള്ള നാടകം; പപ്പു യാദവിന് വന്ന വധഭീഷണി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

content highlight- 3 Half an hour of effort, finally Vandebharat resumed the journey with normal engine attached.

To advertise here,contact us