REPORTER LIVATHON: ആൾത്തിരക്കിൽ വീർപ്പുമുട്ടി സർക്കാർ ആശുപത്രികൾ

സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒ പി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്

കൊച്ചി: രോ​ഗികളുടെ ആധിക്യത്തിൽ വീർപ്പുമുട്ടുകയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. മിക്ക ഇടത്തും രോഗികൾ തിങ്ങി നിറയുന്ന സാഹചര്യമാണുള്ളത്. ടോക്കൺ എടുക്കാൻ രാത്രി മുതൽ ക്യൂ നിൽക്കുന്നവരും ഉണ്ട്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒ പി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാ‍ർ ഇല്ലായെന്ന പരാതിയും വ്യാപകമാണ്. രോ​ഗികളുടെ എണ്ണത്തിന് അനുപാതമായി നേഴ്സുമാരും മറ്റു ജീവനക്കാരും ഇല്ലായെന്നതും നിലവിലെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. പതിറ്റാണ്ടുകൾ മുമ്പുള്ള സ്റ്റാഫ് പാറ്റേണിലാണ് സ‌‍ർക്കാ‍ർ ആശുപത്രികൾ പ്രവ‌‍ർത്തിക്കുന്നത്. ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. സ‍ർക്കാർ ആശുപത്രികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന നിർധനരായ രോഗികളെയാണ് നിലവിലത്തെ സാഹചര്യം ദുരിതത്തിലാക്കിയിരിക്കുന്നത്.

Also Read:

National
രാഹുലിനെയും പ്രിയങ്കയെയും ഉത്തർപ്രദേശിലേയ്ക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല; സ്ഥലത്ത് സംഘർഷാവസ്ഥ

മിക്ക സർക്കാർ ആശുപത്രികളിലും ഒപിയിലെത്തുന്ന രോ​ഗികൾക്കായി പരിമിതമായ ടോക്കൺ മാത്രമാണ് നൽകുന്നത്. ടോക്കൺ കിട്ടാത്തവർ തിരിച്ചുപോകുന്ന സാഹചര്യമാണുള്ളത്. നിലവിലെ പശ്ചാത്തലം ചികിത്സതേടിയെത്തുന്ന രോ​ഗികൾക്ക് ​ഗുണനിലവാരമുള്ള ചികിത്സ നൽകാനുള്ള സാഹചര്യം ഇല്ലാതാക്കുന്നുവെന്നും പരാതിയുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ജനത്തിരക്കിൽ വീ‍ർപ്പ് മുട്ടുന്ന സ‍ർക്കാ‍ർ ആശുപത്രികളുടെ അവസ്ഥ ച‍‍ർച്ച ചെയ്യുകയാണ് റിപ്പോ‍ർട്ടർ ലൈവത്തോൺ.

Content Highlights: Government hospitals are overcrowded

To advertise here,contact us