ഷവര്‍മയുണ്ടാക്കിക്കോളൂ, പക്ഷേ ഉണ്ടാക്കിയ തീയതി പാക്കറ്റില്‍ കുറിക്കണം: കേരള ഹൈക്കോടതി

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ പരിശോധനയില്‍ ഷവര്‍മനിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 12.43 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്

കൊച്ചി: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യറാക്കിയതിൻ്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം.

കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2022 മേയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ മകളുടെ മരണത്തിന് കാരണം അധികൃതര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്.

Also Read:

Kerala
കൊല്ലത്ത് ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു മരണം, 22 പേർക്ക് പരിക്ക്

പരാതിക്കാരി ഹര്‍ജി സമര്‍പ്പിച്ച സാഹചര്യവും കാരണവും കണക്കിലെടുത്ത് ഇവര്‍ക്ക് 25,000 രൂപ നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഇത് കേസ് പരിഗണിക്കുന്ന കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയതിനെ അഭിനന്ദിക്കുന്നുവെന്നും കോടതിചൂണ്ടിക്കാട്ടി.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ പരിശോധനയില്‍ ഷവര്‍മനിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 12.43 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Kerala High court says date of manufacture of foods including shawarma should be noted on the cover

To advertise here,contact us