വർഗീയ നിലപാടിന് സർക്കാരിൻ്റെ 'തലോടൽ' ? ഐഎഎസ് മല്ലു ഹിന്ദു ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണന് 'കരുതൽ' മെമ്മോ

ഗുരുതരമായ പിഴവുകളാണ് ചാർജ് മെമ്മോ തയ്യാറാക്കിയതിൽ ഉണ്ടായിട്ടുള്ളത്

തിരുവനന്തപുരം: ഐഎഎസ് ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ രക്ഷിക്കാൻ സർക്കാർ നീക്കം. ചാർജ് മെമ്മോയിൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള പരാമർശങ്ങൾ ഒഴിവാക്കിയതോടെയാണ് ഗോപാലകൃഷ്ണനെ സംരക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി ആക്ഷേപം ഉയരുന്നത്.

ഗുരുതരമായ പിഴവുകളാണ് ചാർജ് മെമ്മോ തയ്യാറാക്കിയതിൽ ഉണ്ടായിട്ടുള്ളത്. പൊലീസിൽ നൽകിയ വ്യാജ പരാതിയെക്കുറിച്ച് ചാർജ് മെമ്മോയിൽ ഒരക്ഷരം പോലുമില്ല. തെളിവ്‌ നശിപ്പിച്ചത് കുറ്റമായി മെമ്മോയിൽ പറയുന്നില്ല. ഇവയെല്ലാം ഒഴിവാക്കി ഐഎഎസുകാർക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ ഉള്ളത്.

Also Read:

Kerala
അടുത്ത ജന്മത്തിലും സഖാവിൻ്റെ ഭാര്യയാകണം, താലിയും മോതിരവുമെന്നുമില്ലാത്ത കല്യാണം: നവതി നിറവിൽ ശാരദ ടീച്ചർ

നേരത്തെ, മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. സുപ്രീംകോടതി വിധികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. മറ്റൊരാള്‍ പരാതി നല്‍കി എന്നത് കൊണ്ട് കേസ് നിലനില്‍ക്കില്ല. അത്തരം പരാതികളില്‍ കേസെടുക്കുന്നതിന് നിയമ തടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാല്‍ പൊലീസ് നിയമോപദേശം തേടുകയായിരുന്നു.

Content Highlights: K Gopalakrishnan gets ligh relief in charge memo

To advertise here,contact us