വീടുകളില്‍ മീറ്റര്‍ വെച്ച് സര്‍ക്കാര്‍ ജനങ്ങളെ കവര്‍ച്ച ചെയ്യുന്നു: കെ സി വേണുഗോപാല്‍

പെന്‍ഷനും വിലക്കയറ്റവും ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. പെന്‍ഷനും വിലക്കയറ്റവും ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ല. ജനങ്ങള്‍ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്. സാധാരണക്കാരന് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ല. വിലക്കയറ്റമാണ്. അതിനിടെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.കുറുവ സംഘം കുട്ടികളുടെ കരച്ചില്‍ കേള്‍പ്പിച്ച് കവര്‍ച്ച നടത്തുന്നു. സര്‍ക്കാര്‍ വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നത്. ഇത് പാവങ്ങളുടെ സര്‍ക്കാരാണോ? സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. ആകെ ചെയ്യുന്നത് ഇത്തരത്തിലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങളാണ്,' അദ്ദേഹം പറഞ്ഞു.

Also Read:

Kerala
ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി

വയനാട്ടില്‍ വളരെ ദാരുണ സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം എല്ലാ എംപിമാരും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത് ഷായെ കണ്ടിരുന്നു. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും മനുഷ്യര്‍ സര്‍ക്കാരുകളുടെ സഹായത്തിനായി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ നിരുത്തരപരമായ പരാമര്‍ശം നടത്തുകയെന്നത് പ്രയാസമുണ്ടാക്കുന്നതാണ്. വൈകിയതിന്റെ പേരില്‍ ധനസഹായം നിഷേധിക്കുന്നത് ശരിയല്ല. തമിഴ്‌നാട്ടില്‍ കൊടുത്തല്ലോ, നല്ലകാര്യം.

കേരളത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയും കേന്ദ്ര നേതൃത്വവും വന്ന് വിലയിരുത്തിയതാണ്. കേരളത്തെയും വയനാടിനേയും ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കുന്നില്ലെന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. എന്തിനാണ് ഓരോ കാര്യങ്ങളും ഇത്ര വൈകിപ്പിക്കുന്നത്? സര്‍ക്കാരിന് അങ്ങോട്ട് അന്വേഷിക്കാമല്ലോ. നാല് മാസമായിട്ടും കേന്ദ്രം പ്രതികരിച്ചില്ല എന്ന് മാത്രമാണ് പറയുന്നത്. ദുരന്ത മുഖത്ത് നിന്നും സംസ്ഥാന സര്‍ക്കാരിനും മാറി നില്‍ക്കാനാകില്ല. ഹൈക്കോടതി വരെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പരിഗണന ആരോടാണ് എന്ന് മനസിലാകുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സമാര്‍ട്ട് സിറ്റി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.

Also Read:

Kerala
സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധം; ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി

യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതിന് നമ്മള്‍ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് ഇവിടെ പ്രതീക്ഷയില്ലാത്തതിനാലാണ്. 90,000 പേര്‍ക്ക് ജോലി നല്‍കാം എന്നായിരുന്നു വാഗ്ദാനം. അത് നടപ്പിലാക്കിയില്ല. ഇത്തരം പദ്ധതികള്‍ പരാജയപ്പെടുന്ന നാടാണോ കേരളമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: KC Venugopal slams State govt, says govt is looting people

To advertise here,contact us