കളർകോട് അപകടം: ഉടമ പറഞ്ഞത് കള്ളം, വിദ്യാർഥികളുമായി ബന്ധമില്ല, വാഹനം നൽകിയത് വാടകയ്‌ക്കെന്ന്‌ എംവിഡി

ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എംവിഡി ഇത് സംബന്ധിച്ച വ്യക്തത വരുത്തിയിരിക്കുന്നത്

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ഉടമയ്ക്ക് വിദ്യാർഥികളുമായി ബന്ധമില്ലായെന്ന് എംവിഡി. വാഹന ഉടമ വിദ്യാർഥികൾക്ക് പണത്തിനാണ് വാഹനങ്ങൾ നൽകിയതെന്നും ഇയാൾക്ക് വിദ്യാർഥികളെ മുൻ പരിചയം ഇല്ലായെന്നും മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ വിഭാ​ഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. തുടർനടപടികൾ കോടതി നിർദേശിക്കും. അപകടത്തിൽപ്പെട്ട കാറിൻ്റെ ഉടമായായിരുന്ന ഷാമിൽഖാൻ വിദ്യാർഥികളുമായുള്ള സൗഹ്യദത്തിൻ്റെ പുറത്ത് വാഹനം കൊടുത്തു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ റിപ്പോർട്ട് വന്നതോടെ ഇത് കള്ളമാണ് എന്ന് തെളിഞ്ഞു. വാഹനവുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആർ സി റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം തിങ്കളാഴ്ച മുതൽ അപകടം നടന്ന മേഖലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. വെളിച്ചമില്ലാത്തതും റോഡിന് വീതിയില്ലാത്തതുമായ പ്രശ്നങ്ങൾ പരിശോധിച്ചാവും റിപ്പോർട്ട് തയ്യാറാക്കുക.

Also Read:

Ernakulam
പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും മിന്നൽ പരിശോധന: കൊച്ചിയിൽ ഒരു രാത്രി കൊണ്ട് ലഭിച്ചത് 2 ലക്ഷം രൂപ

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. അഞ്ച് പേര് തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.

Content highlight- Alappuzha accident; MVD said that the owner lied, the owner has no connection with the students and the vehicle was given for money

To advertise here,contact us