ഗോപാലകൃഷ്ണൻ ഐഎഎസിനെതിരായ പരാതി; കേസെടുക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലെ ബന്ധം: പി വി അൻവർ

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്‌ണനെ സസ്പെൻഡ് ചെയ്തത്. എന്നാൽ തെളിവില്ല എന്നാണ് ഇപ്പോൾ പൊലീസ് റിപ്പോർട്ട് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡൽഹി: ഹിന്ദു, മുസ്ലിം വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് സസ്പെൻഷനിലായ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരായ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ബന്ധമെന്ന് പി വി അൻവർ എംഎൽഎ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്‌ണനെ സസ്പെൻഡ് ചെയ്തത്. എന്നാൽ തെളിവില്ല എന്നാണ് ഇപ്പോൾ പൊലീസ് റിപ്പോർട്ട് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെട്ടാണ് സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽപ്പോലും മതസ്പർധ വളർത്തുന്ന ഇത്തരം പ്രവണതകളെ വളർത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ച് നടപടി ആവശ്യപ്പെട്ട് പി വി അൻവർ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് കത്തയച്ചു.

എന്നാൽ മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ ഐഎഎസ് പറയുന്നത്‌ കളവെന്ന് പൊലീസ്‌ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ സമർപ്പിച്ച റിപ്പോർട്ട്‌ റിപ്പോർട്ടറിന് ലഭിച്ചു. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക്‌ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നൽകുന്നതിൻ്റെ തലേദിവസം ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്തതന്നാണ് റിപ്പോർട്ട്.

Also Read:

Kerala
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല, തെളിവ് നശിപ്പിച്ചു

മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബ‍ർ‌ 31ന് ഫോൺ ഫോർമാറ്റ് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം. എന്നാൽ ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകുന്നത്‌ നവംബർ നാലിനായിരുന്നു. ഫോൺ ആദ്യമായി ഫോർമാറ്റ് ചെയ്തതാകട്ടെ പരാതി നൽകുന്നതിൻ്റെ തലേന്ന് നവംബർ മൂന്നിനായിരുന്നുവെന്നും റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: PV Anvar mla on k gopalakrishnan ias in the case of mallu whatsapp group

To advertise here,contact us