റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; കോഴിക്കോട് ഇരുപതുകാരന്‍ മരിച്ചു

ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്.

Content Highlight: Car accident while filming the reel A 20 year old man died in Kozhikode

To advertise here,contact us