ചുമതലകൾ ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടത്: കൊടിക്കുന്നിൽ സുരേഷ്

കെപിസിസി തലപത്ത് കൊടിക്കുന്നിൽ സുരേഷ് വരുമോ എന്ന ചോദ്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല

ന്യൂഡൽഹി: രൂപികരിച്ച നാൾ മുതൽ പല അഭിപ്രായങ്ങൾ ഇൻഡ്യ സഖ്യത്തിലുണ്ടെന്നും പക്ഷെ പൊതു ശത്രുവായ എൻഡിഎയെ താഴെ ഇറക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി. കെപിസിസി പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ പക്ഷെ കൊടിക്കുന്നിൽ സുരേഷ് തയ്യാറായില്ല. റിപ്പോർട്ടറിനോട് സംസാരിക്കുമ്പോഴായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രതികരണം.

'പതിനെട്ടാം ലോക്സഭയിൽ പ്രതിപക്ഷം ശക്തരാണ്. പതിനേഴാം ലോകസഭയിൽ പ്രതിപക്ഷം എത്ര വിയോ​ജിപ്പ് പ്രകടിപ്പിച്ചാലും സഭാ നടപടികൾ നടത്തികൊണ്ട് പോകുക എന്നതായിരുന്നു എൻഡിഎയുടെ രീതി. എന്നാൽ ഇപ്പോൾ അം​ഗസംഖ്യ കൂടുതലായതിനാലും ശക്തമായതിനാലും നിയമങ്ങൾ എൻഡിഎയ്ക്ക് എളുപ്പത്തിൽ പാസ്സാക്കാൻ കഴിയാത്ത സാഹചര്യമാണ്.' കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ അഭിപ്രായപ്രകടനത്തോടും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ചുമതലകൾ ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടതെന്നും. ഒരുപാട് നേതാക്കൾ ചുമതല നൽക്കാതെ തന്നെ പ്രവർത്തികാറുണ്ടെന്നും അതാണ് കോൺ​ഗ്രസിൻ്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
ബംഗാളിലെത്തി കേരള പൊലീസിൻ്റെ സിനിമാ സ്റ്റൈൽ ബൈക്ക് ചെയ്സ്; കൊലപാതകം നടത്തി മുങ്ങിയ പ്രതിയെ പിടികൂടി

അതോടൊപ്പം തന്നെ മുനമ്പം വിഷയത്തിൽ എല്ലാവരും പ്രതികരിച്ച് വിവാദം ഉണ്ടാകുന്നതിന് പകരം അതിൽ പ്രതിപക്ഷ നേതാവും മുസ്ലീം ലീ​ഗ് സംസ്ഥാന അധ്യക്ഷനും ഉൾപ്പടെ ഉള്ളവർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായമാണ് യുഡിഎഫിൻ്റെ തീരുമാനമെന്നും കൊടിക്കുന്നിൽ സുരേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ കെപിസിസി തലപത്ത് കൊടിക്കുന്നിൽ സുരേഷ് വരുമോ എന്ന ചോദ്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

Content highlight- 'India coalition has many opinions but united in opposing arch enemy NDA'

To advertise here,contact us