കെപിസിസി പുനഃസംഘടന; 'പരസ്യ പ്രസ്താവനകൾ ഒഴിവാക്കണം, തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുത്: എഐസിസി

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുതെന്നും എഐസിസി

ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾക്കെതിരെ എഐസിസി.പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുതെന്നും എഐസിസി നിർദേശിച്ചു.നേതൃമാറ്റം ആലോചിച്ചിട്ടില്ലെന്ന് ദേശീയ നേതാക്കൾ പ്രതികരിച്ചു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നായിരുന്നു ഒരു വിഭാഗത്തിൻറെ ആവശ്യം. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിച്ചത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.

കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിർന്ന നേതാക്കളെ ഭാരവാഹികൾ ആക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകാനും മികവ് പുലർത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും ആലോചനയുണ്ട്.

Also Read:

Kerala
കെപിസിസി പുനഃസംഘടന: കോൺ​ഗ്രസിൽ ആശയക്കുഴപ്പം, സുധാകരൻ വേണമെന്നും വേണ്ടെന്നും അഭിപ്രായം

കെ സുധാകരൻ ഒഴിഞ്ഞാൽ പരിഗണിക്കുന്നവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരാണ്. എഐസിസി പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നിൽ. കഴിഞ്ഞ ടേമിലും കൊടിക്കുന്നിൽ സുരേഷിന്റെ പേര് സജീവ ചർച്ചയിലുണ്ടായിരുന്നു.

യുഡിഎഫ് മുൻ കൺവീനർ ബെന്നി ബെഹനാൻ എംപി, ആന്റോ ആന്റണി എംപി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഡീൻ കുര്യാക്കോസ്, അടൂർ പ്രകാശ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നീക്കം.

Content Highlights: AICC against public statements related to KPCC reorganization

To advertise here,contact us