'ക്രിപ്റ്റോ' ഇടപാടിലെ 'കള്ളക്കളികൾക്ക്' ഇനി പിടിവീഴും; 'ചെയിൻ അനാലിസിസ്' സ്വന്തമാക്കി കേരള പൊലീസ്

45 ലക്ഷം രൂപ മുടക്കിയാണ് കേരള പൊലീസ് ഈ നിരീക്ഷണ ടൂൾ സ്വന്തമാക്കിയിരിക്കുന്നത്

തിരുവനന്തപുരം: ക്രിപ്റ്റോകറൻസി കൈമാറ്റം നിരീക്ഷിക്കാൻ ടൂൾ സ്വന്തമാക്കി കേരള പൊലീസ്. ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്പത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂളായ 'ചെയിൻ അനാലിസിസ്' ആണ് കേരള പൊലീസ് സ്വന്തമാക്കിയത്. 45 ലക്ഷം രൂപയാണ് ഈ നിരീക്ഷണ ടൂളിൻ്റെ വില. ഇതോടെ പണം ക്രിപ്റ്റോയിലേയ്ക്ക് മാറ്റിയാൽ തിരികെ കിട്ടാത്ത സ്ഥിതിയ്ക്ക് മാറ്റം വരും. നിലവിൽ ഇഡിയും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും മാത്രമാണ് ഈ നിരീക്ഷണ ടൂൾ ഉപയോ​ഗിക്കുന്നത്.

ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന കമ്പ്യൂട്ടറിൻ്റെയോ മൊബൈൽ ഫോണിൻ്റെയോ ഐപി അഡ്രസ് ഈ ടൂൾ ഉപയോ​ഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഒരു ക്രിപ്റ്റോ വാലറ്റിൽ നിന്നും മറ്റ് ക്രിപ്റ്റോ വാലറ്റുകളിലേയ്ക്ക് പണം മാറ്റിയാലും അവിടെ നിന്ന് രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടിലേയ്ക്ക് മാറ്റിയാലും അതിനുപയോ​ഗിച്ച മൊബൈൽ ഫോണിൻ്റെയോ കമ്പ്യൂട്ടറിൻ്റെയോ ഐപി അഡ്രസ് വിലാസം ഈ നിരീക്ഷണ ടൂൾവഴി കണ്ടെത്താൻ കഴിയും. ഇതിലൂടെ ക്രിപ്റ്റോ വിനിമയം നടത്തിയത് ആരാണെന്ന് ഇനി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

Also Read:

National
അല്ലു അര്‍ജുന്‍ അറസ്റ്റില്‍

കള്ളപ്പണം കണ്ടെത്താനുള്ള ഇഡിയുടെ പരിശോധന കർശനമാക്കിയതോടെ അനധികൃതമായി സമ്പാദിക്കുന്ന പണം കൈയ്യിൽ സൂക്ഷിക്കാതെ ക്രിപ്റ്റോ കറൻസിലേയ്ക്ക് മാറ്റി സൂക്ഷിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതിന് സഹായിക്കുന്ന ഇടനിലക്കാർ കേരളത്തിലും സജീവമായി രം​ഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്നും സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണത്തിൻ്റെ ഭൂരിഭാ​ഗവും ചൈനയിലേയ്ക്കും ഹോങ്കോങ്ങിലേയ്ക്കും ഒഴുകുന്നത് തടയാൻ പുതിയ നിരീക്ഷണ ടൂൾവഴി കേരള പൊലീസിന് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Fraudsters in crypto transactions will now be caught; Kerala Police owns Surveillance tool

To advertise here,contact us