വീണ്ടും ന്യൂനമർദ്ദം? മൂന്ന് ജില്ലകളിൽ മഴയെത്തും; യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കനത്ത മഴയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ലക്ഷദ്വീപിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also Read:

Kerala
'മെക് 7 നല്ല പദ്ധതി'; പി മോഹനനെ തള്ളി മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ

അതേസമയം തെക്കൻ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ന്യൂനമർദ്ദമായി മാറിയേക്കും. 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlight: Rain Alert in three districts; New low pressure alert

To advertise here,contact us