നോക്കുകൂലി നൽകാത്തതിന് യൂണിയൻകാർ ചേർന്ന് മർദിച്ചെന്ന് പരാതി; വെള്ളറട സ്വദേശി ആശുപത്രിയിൽ

ബിഎംഎസ്, ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ ചേർന്ന് മർദിച്ചതായി സുനിൽ പറയുന്നു

തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിന് യൂണിയൻകാർ മർദിച്ചെന്ന പരാതിയുമായി കടയുടമ രംഗത്ത്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുനിൽ കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read:

National
അല്ലു പുറത്തിറങ്ങിയത് ജയിലിന്റെ പിന്‍ഗേറ്റിലൂടെ; ആദ്യം എത്തിയത് ഗീത ആര്‍ട്‌സില്‍

ബിഎംഎസ്, ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ ചേർന്ന് മർദിച്ചതായി സുനിൽ പറയുന്നു. കടയിൽ അതിക്രമിച്ചെത്തിയ പ്രവർത്തകർ മർദിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി യൂണിയൻ പ്രവർത്തകർ നിരന്തരം ശല്യം ചെയ്യുകയാണ്. ലേബർ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നും സുനിൽ പറയുന്നു. നിലവിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുനിൽ.

Content Highlights: Trader beaten up by trade unionists for not paying Nokkukooli

To advertise here,contact us